HOME » NEWS » Film » MOVIES ACE DIRECTOR SHAJI KAILAS COMMEMORATES FORMER DGP V R RAJEEVAN N

'നിങ്ങൾ കമ്മീഷണർ ഓഫീസ് ഇങ്ങനെ ആക്കി വച്ചാൽ, ഞങ്ങൾ എല്ലാം പുതിയത് ചെയ്യണ്ടേ?' ഷാജി കൈലാസിന്റെ ഓർമ്മകളിൽ മുൻ ഡി.ജി.പി. രാജീവൻ

Ace director Shaji Kailas commemorates former DGP V R Rajeevan | തീപാറുന്ന ഡയലോഗും സ്റ്റൈലൻ ലുക്കുമായി ഹീറോ ഭരത്ചന്ദ്രൻ ഐ.പി.എസ്. കയ്യടി വാരിക്കൂട്ടുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ ഒരു മുഖമാണ് തെളിഞ്ഞത്; വി.ആർ. രാജീവൻ

Meera Manu | news18-malayalam
Updated: October 19, 2019, 11:36 AM IST
'നിങ്ങൾ കമ്മീഷണർ ഓഫീസ് ഇങ്ങനെ ആക്കി വച്ചാൽ, ഞങ്ങൾ എല്ലാം പുതിയത് ചെയ്യണ്ടേ?' ഷാജി കൈലാസിന്റെ ഓർമ്മകളിൽ മുൻ ഡി.ജി.പി. രാജീവൻ
ഷാജി കൈലാസ്, വി.ആർ. രാജീവൻ
  • Share this:
സുരേഷ് ഗോപിയെ നായകനാക്കി, ഷാജി കൈലാസ് സംവിധാനം ചെയ്ത്, രഞ്ജി പണിക്കർ രചിച്ച കമ്മീഷണർ പുറത്തിറങ്ങുന്നത് 1994ൽ. തീപാറുന്ന ഡയലോഗും സ്റ്റൈലൻ ലുക്കുമായി ഹീറോ ഭരത്ചന്ദ്രൻ ഐ.പി.എസ്. കയ്യടി വാരിക്കൂട്ടുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ ഒരു മുഖമാണ് തെളിഞ്ഞത്. അന്നത്തെ തിരുവനന്തപുരം കമ്മീഷണറായിരുന്ന വി.ആർ. രാജീവൻ.

കാക്കിക്കുള്ളിലെ ജനകീയ മുഖത്തിന് പകരക്കാരില്ലായിരുന്നു. 1992 സെപ്റ്റംബർ മുതൽ, 1995 ജൂൺ വരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ആയിരുന്നു വി.ആർ. രാജീവൻ. ഭരത്ചന്ദ്രൻ ഐ.പി.എസ്. തങ്ങളുടെ പ്രിയങ്കരനായ രാജീവൻ ഐ.പി.എസ്. തന്നെ എന്ന നിലയിൽ അവർ ആ കഥാപാത്രത്തെ നെഞ്ചേറ്റി.

എന്നാൽ രാജീവനും, കമ്മീഷണർ എന്ന ചിത്രവുമായി അഭേദ്യ ബന്ധമുണ്ടായിരുന്നു എന്നത് വാസ്തവം. സിനിമയിറങ്ങി കാൽനൂറ്റാണ്ടിനിപ്പുറം മുൻ ഡി.ജി.പി. വി.ആർ. രാജീവൻ കാലയനവനികക്കുള്ളിൽ മറയുമ്പോൾ, ഷാജി കൈലാസിന്റെ ഓർമ്മകളിൽ ആ മുഖത്തിനിന്നും പത്തരമാറ്റ് തിളക്കം. പ്രിയപ്പെട്ട പോലീസ് ഓഫീസറെ ഷാജി കൈലാസ് സ്മരിക്കുന്നു.

"കമ്മീഷണർ ഷൂട്ട് ചെയ്യും മുൻപേ ഞാനും, രഞ്ജിയും, ഡയറക്ടർ രാജീവ് നാഥും കൂടി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സിറ്റികളിലെ കമ്മീഷണർമാരോട് സംസാരിച്ചിരുന്നു. രഞ്ജി സംസാരിച്ചത് അദ്ദേഹം എന്തൊക്കെ ചെയ്തിരുന്നു എന്നാണ്. അംഗവിക്ഷേപങ്ങൾ, വ്യക്തിത്വം, അവരുടെ മുറി എന്നിവയെല്ലാം മനസ്സിലാക്കാൻ പോയത് ഞാനായിരുന്നു.

Youtube Video


തിരുവനന്തപുരത്തെ രാജീവൻ സാറാണ് ഞങ്ങൾക്ക് എല്ലാ സഹായവും ചെയ്ത് തന്നത്. പടം കഴിഞ്ഞതും ഒറ്റ ചോദ്യമായിരുന്നു: 'പോലീസിന്റെ സംഭവങ്ങളെ നിങ്ങൾ മാറ്റിക്കളഞ്ഞല്ലോ. കമ്മീഷണർ ഓഫീസ് ഇങ്ങനെ ആക്കി വച്ചാൽ, ഞങ്ങൾ എല്ലാം പുതിയത് ചെയ്യണ്ടേ?' കമ്മീഷണർ ഓഫിസ് സ്റ്റൈലൈസ് ചെയ്തതാണ് ഞങ്ങൾ സിനിമയിൽ അവതരിപ്പിച്ചത്. 'ഇത്രയും സ്റ്റൈലിഷ് ആയിട്ടില്ല കമ്മീഷണർ ഓഫിസുകൾ. ഈ പടം കണ്ടിട്ടാണ് ഇനി എല്ലാ ഓഫീസും ചേഞ്ച് ചെയ്യാൻ പോകുന്നത്.' അദ്ദേഹം പറഞ്ഞു. സിനിമ ഭയങ്കരമായി ഇഷ്ടപ്പെടുകയും ചെയ്‌തു.

എന്ത് പറഞ്ഞാലും ചെയ്ത് തരും. ഏകലവ്യൻ സിനിമ റിലീസ് ചെയ്യുന്ന സമയത്തു ഞങ്ങൾക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. ഒരു മതത്തെ മുറിവേൽപ്പിച്ചു എന്ന് ആരോപണം ഉയർന്നു. ശ്രീപത്മനാഭ തിയേറ്ററിൽ ആള് കയറി സ്ക്രീൻ കുത്തി കീറി.

രാജീവൻ സർ വളരെ വേഗം ഇടപെട്ട് ഞങ്ങൾക്ക് സുരക്ഷിതത്വം തരികയും, പ്രത്യേക പോലീസ് ടീമിനെ ഞങ്ങൾക്ക് വിട്ടു തരികയും ചെയ്തതു. എന്റെ വീടിനകത്ത് വരെ പോലീസ് സെക്യൂരിറ്റി ഏർപ്പെടുത്തി തന്നു. മൂന്നു ദിവസത്തിനകം പ്രതികളെ പിടിച്ചു. 'ഷാജി പറയുന്നത് പോലെ ചെയ്യാം' എന്നായിരുന്നു അദ്ദേഹം. ബോധവത്ക്കരിച്ചു വിടുക മാത്രം മതിയെന്ന് ഞാൻ പറഞ്ഞു.

പരിചയപ്പെട്ട നാൾ മുതലേ വളരെ ഇഷ്ടപ്പെട്ട ഒരു ഓഫീസർ ആണ്. എപ്പോഴും ഒരു പുഞ്ചിരിയോടെയെ സ്വീകരിക്കുള്ളൂ. അദ്ദേഹം ജനകീയനായിരുന്നു. പോലീസ് കമ്മീഷണർമാരെ പോലെ ഭയങ്കര സ്ട്രിക്റ്റ് അല്ല. വളരെ ശാന്തനും ബുദ്ധിമാനും, കണിശതയുള്ള വ്യക്തിയുമായിരുന്നു.

First published: October 19, 2019, 11:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories