നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ആക്ഷന്‍ ഹീറോ'യാവാന്‍ അന്ധാധുന്‍ നായകന്‍; ആയുഷ്മാന്‍ ഖുറാനയുടെ പ്രഖ്യാപനം

  'ആക്ഷന്‍ ഹീറോ'യാവാന്‍ അന്ധാധുന്‍ നായകന്‍; ആയുഷ്മാന്‍ ഖുറാനയുടെ പ്രഖ്യാപനം

  നവാഗതനായ അനിരുദ്ധ് അയ്യര്‍ ആണ് സംവിധായകന്‍.

  Action Hero

  Action Hero

  • Share this:
   ബോളിവുഡില്‍ യുവതാരങ്ങളില്‍ തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്ത താരമാണ് ആയുഷ്മാന്‍ ഖുറാന. വിക്കി ഡോണര്‍, ബറെയ്‌ലി കി ബര്‍ഫി, അന്ധാധുന്‍, ബധായ് ഹോ, ആര്‍ട്ടിക്കിള്‍ 15 എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ആയുഷ്മാന്‍ ഖുറാനയുടെ പേരിലുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.

   'ആക്ഷന്‍ ഹീറോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു സിനിമാ നടന്റെ വേഷത്തിലാണ് താരം എത്തുന്നത്. നവാഗതനായ അനിരുദ്ധ് അയ്യര്‍ ആണ് സംവിധായകന്‍. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തും.


   തനു വെഡ്‌സ് മനുവും രഞ്ഝാനയുമൊക്കെ ഒരുക്കിയ ആനന്ദ് എല്‍ റായ്‌യുടെ അസിസ്റ്റന്റ് ആയിരുന്നു അനിരുദ്ധ്. സംവിധായകനൊപ്പം നീരജ് യാദവും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന

   വേഗത്തില്‍ സമ്മതം മൂളിയ ചിത്രമെന്നാണ് ആക്ഷന്‍ ഹീറോയെക്കുറിച്ച് ആയുഷ്മാന്‍ പറഞ്ഞിരിക്കുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഘടകങ്ങള്‍ ഒത്തിണങ്ങിയ തിരക്കഥയാണെന്നും താരം പറയുന്നു. ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍ എന്നിവരാണ് നിര്‍മ്മാണം.
   Published by:Jayesh Krishnan
   First published:
   )}