നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'അടി ഇടി പൊളി'; ഉത്സവ പറമ്പില്‍ കൊമ്പുകോര്‍ത്ത് ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകും; 'അജഗജാന്തരം' ട്രെയിലര്‍

  'അടി ഇടി പൊളി'; ഉത്സവ പറമ്പില്‍ കൊമ്പുകോര്‍ത്ത് ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകും; 'അജഗജാന്തരം' ട്രെയിലര്‍

  ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്.

  • Share this:
   ആന്റണി വര്‍ഗീസ് - ടിനു പാപ്പച്ചന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആക്ഷന്‍ ചിത്രം അജഗജാന്തരം ട്രെയിലര്‍ പുറത്തിറങ്ങി. കിടിലന്‍ വിഷ്വല്‍സും ആക്ഷന്‍ രംഗങ്ങളും ഒപ്പം മികച്ച ബാക്ഗ്രൗണ്ട് മ്യുസിക്കുമാണ് ട്രൈലറിലെ ഹൈലൈറ്റ്. തിയേറ്ററുകളെ പൂരപ്പറമ്പാക്കാനുള്ള വിഭവങ്ങളാണ് സിനിമയിലുടനീളം എന്ന് സൂചിപ്പിക്കുന്നതാണ് ട്രെയിലര്‍.

   ഉത്സവപറമ്പിലെ വര്‍ണ്ണാഭമായ കാഴ്ചകളെല്ലാം ഓരോ ഫ്രെയ്മിലും നിറഞ്ഞ് നില്‍പ്പുണ്ട്. ആന്റണി പെപ്പെയോടൊപ്പം അര്‍ജുന്‍ അശോകനും സ്‌റ്റൈലിഷ് ആക്ഷന്‍ സീക്വന്‍സുകളില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് തീയേറ്ററുകളില്‍ ആഘോഷവിരുന്ന് ഉറപ്പ്. മുന്‍പ് ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പോസ്റ്ററുകള്‍ക്ക് വലിയ അളവില്‍ സ്വീകാര്യത ലഭിച്ചിരുന്നു.

   ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ അജഗജാന്തരം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു.

   ഉത്സവപ്പറമ്പിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ ആന്റണി പെപ്പെയോടൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


   സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് ഗോകുല്‍ ദാസ്, വസത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് കണ്ണന്‍ എസ് ഉള്ളൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്.
   Published by:Jayesh Krishnan
   First published:
   )}