• HOME
  • »
  • NEWS
  • »
  • film
  • »
  • ടൊവിനോയ്ക്ക് പരിക്കേറ്റ ചിത്രം കളയിലെ അഭ്യാസപ്രകടനങ്ങൾ ഇങ്ങനെ; വീഡിയോ പുറത്ത്

ടൊവിനോയ്ക്ക് പരിക്കേറ്റ ചിത്രം കളയിലെ അഭ്യാസപ്രകടനങ്ങൾ ഇങ്ങനെ; വീഡിയോ പുറത്ത്

Action sequence from Tovino Thomas movie Kala is out | ചിത്രീകരണത്തിനിടെ വയറിനുള്ളിൽ മുറിവ് പറ്റി ടൊവിനോ തോമസ് ഐ.സി.യു.വിൽ ചികിത്സയിൽ കഴിഞ്ഞ ചിത്രമാണ് 'കള'

വീഡിയോ ദൃശ്യം

വീഡിയോ ദൃശ്യം

  • Last Updated :
  • Share this:
    സിനിമാ ചിത്രീകരണത്തിനിടെ നായകൻ ടൊവിനോ തോമസ് വയറിനുള്ളിൽ പരിക്കേറ്റ് ഐ.സി.യുവിനുള്ളിൽ കഴിഞ്ഞതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ സിനിമയാണ് 'കള'.

    മനുഷ്യനും വന്യജീവിതവും പ്രമേയമാവുന്ന ചിത്രം രോഹിത് വി.എസ്. സംവിധാനം ചെയ്യുന്നു. ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മാണം. മനുഷ്യന്റെ പരിണാമത്തിലൂന്നിയ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ്.

    ഷൂട്ടിങ്ങിനിടെ വയറിനുള്ളിലെ രക്തക്കുഴലിനേറ്റ മുറിവ് കാരണം ടൊവിനോ ഐ.സി.യു.വിൽ പ്രവേശിപ്പിക്കപ്പെടുകയും പരിക്ക് ഗുരുതരമല്ലാത്തതിനാൽ അധികം വൈകാതെ ആശുപത്രി വിടുകയും ചെയ്തിരുന്നു. ഒക്ടോബർ മാസത്തിലാണ് ടൊവിനോ തോമസിന് ആക്ഷൻ രംഗത്തിനിടെ പരിക്കേറ്റത്.

    ഈ ചിത്രത്തിലെ അഭ്യാസ പ്രകടനങ്ങൾ നിറഞ്ഞ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. (വീഡിയോ ചുവടെ)



    ടൊവിനോയെ കൂടാതെ ലാൽ, ദിവ്യ പിള്ള, മൂർ എന്നിവരും മുഖ്യ കഥാപാത്രങ്ങൾ ചെയ്യുന്നു. 'എടക്കാട് ബറ്റാലിയനിൽ' ടൊവിനോയും ദിവ്യയും ഒന്നിച്ചഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടിയിൽ' സ്കൂൾ വിദ്യാർത്ഥിയായ അമ്പോറ്റിയുടെ വേഷം കൈകാര്യം ചെയ്ത നടനാണ് സുമേഷ് മൂർ.

    ഇവർക്ക് പുറമേ, 'ബാസിഗർ' എന്ന പേരിൽ ഒരു നായയും ഈ സിനിമയിൽ മുഖ്യവേഷം കൈകാര്യം ചെയ്യുന്നു
    Published by:user_57
    First published: