• HOME
  • »
  • NEWS
  • »
  • film
  • »
  • ഗോതമ്പിൽ 15,000 രൂപ നിറയ്ക്കുന്നയാൾ ഞാനല്ല കൂട്ടരേ: ആമിർ ഖാൻ

ഗോതമ്പിൽ 15,000 രൂപ നിറയ്ക്കുന്നയാൾ ഞാനല്ല കൂട്ടരേ: ആമിർ ഖാൻ

ഇപ്പോഴിതാ സംഭവത്തിൽ യാഥാർഥ്യം വ്യക്തമാക്കിയിരിക്കുകയാണ് സാക്ഷാൽ ആമിർഖാൻ.

aamir khan

aamir khan

  • Last Updated :
  • Share this:
    ലോക്ക്ഡൗൺ കാലത്ത് ഭക്ഷണത്തിനടക്കം ബുദ്ധിമുട്ടുന്ന പാവപ്പെട്ടവർക്ക് ആമിർഖാൻ ഒരോ കിലോ ആട്ട നൽകി. ഒരു കിലോ ആട്ട ആയതിനാൽ അത്യാവശ്യക്കാർ മാത്രമാണ് അത് വാങ്ങാൻ എത്തിയത്. ആട്ട വാങ്ങിയവർ വീട്ടിൽ ചെന്ന് അത് തുറന്നു നോക്കിയപ്പോൾ കണ്ടത് ആട്ടയ്ക്കുള്ളിൽ ഒളിപ്പിച്ച 15,000 രൂപ.

    കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വാർത്തയാണിത്. തുടർന്ന് ആമിർഖാനെ അഭിനന്ദിച്ചത് നിരവധി പേരാണ്. എന്നാൽ ഇത് സത്യമല്ലെന്ന തരത്തിലും വാദങ്ങൾ ഉയർന്നിരുന്നു.

    ഇപ്പോഴിതാ സംഭവത്തിൽ യാഥാർഥ്യം വ്യക്തമാക്കിയിരിക്കുകയാണ് സാക്ഷാൽ ആമിർഖാൻ. താൻ അങ്ങനെ ചെയ്തിട്ടില്ലെന്നാണ് ആമിർഖാൻ പറയുന്നത്.

    സുഹൃത്തുക്കളെ, ​ഗോതമ്പ് ചാക്കിൽ പൈസ വച്ച വ്യക്തി ഞാനല്ല. ഒന്നുകിൽ അത് പൂർണമായും വ്യാജ വാർത്തയായിരിക്കും, അല്ലെങ്കിൽ റോബിൻ ഹുഡ് സ്വയം വെളിപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ല. സുരക്ഷിതരായിരിക്കൂ."..ആമിർ ഫെയ്സ്ബുക്കിൽ കുറിച്ചു.
    You may also like:''ജമന്തി ചെടി'യെന്ന് അമ്മയോട് പറഞ്ഞു; കഞ്ചാവ് വളർത്തിയതിന് യുവാവിനെ പൊലീസ് പിടിച്ചു
    [NEWS]
    ''Reliance Jio-Silver Lake Deal| ഇന്ത്യൻ ഡിജിറ്റൽ സമൂഹത്തിന്‍റെ വളർച്ചയെ സഹായിക്കുന്ന കരാറെന്ന് മുകേഷ് അംബാനി [NEWS]COVID 19| അമേരിക്കയില്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാക്കും: ഡൊണാൾഡ് ട്രംപ് [news]

    ആമിര്‍ ആട്ടയില്‍ ഒളിപ്പിച്ച് 15,000 രൂപ വിതരണം ചെയ്തിട്ടില്ലെന്ന് പ്രമുഖ ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ബൂം ലൈവ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സമാന്‍ എന്ന യുവാവാണ് ടിക് ടോകിൽ ഇത്തരത്തിലുള്ള ഒരു പ്രചരണത്തിന് തുടക്കമിട്ടത്. ഗോതമ്പ് പൊടിയില്‍ നിന്ന് പണമെടുക്കുന്നതിന്റെ വീഡിയോയും ഇയാള്‍ പങ്കുവച്ചിരുന്നു. ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയായിരുന്നു.
    First published: