• HOME
  • »
  • NEWS
  • »
  • film
  • »
  • മോഹൻലാലിന്റെ രാഷ്ട്രീയം അതായിരുന്നു; വൈറലായി സഹപാഠിയും നടനുമായ സന്തോഷിന്റെ വീഡിയോ

മോഹൻലാലിന്റെ രാഷ്ട്രീയം അതായിരുന്നു; വൈറലായി സഹപാഠിയും നടനുമായ സന്തോഷിന്റെ വീഡിയോ

Actor and batch-mate of Mohanlal reveals the latter's political stand during studies | പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മോഹൻലാലിനെ 'സംഘി'യെന്ന് പലരും വിമർശിച്ചിരുന്നു. എന്നാൽ പഠനകാലത്തെ മോഹൻലാൽ ഏതു പാർട്ടിക്കാരനാണെന്ന് സന്തോഷ് വെളിപ്പെടുത്തുന്നു

മോഹൻലാൽ, സന്തോഷ്

മോഹൻലാൽ, സന്തോഷ്

  • Last Updated :
  • Share this:
    മോഹൻലാൽ എവിടെയും പ്രത്യക്ഷമായി തന്റെ രാഷ്ട്രീയം തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചക്കും ചില അഭിപ്രായപ്രകടനങ്ങൾക്കും ശേഷം പലരും ലാൽ ഒരു ബി.ജെ.പി.ക്കാരൻ ആണെന്ന് പറഞ്ഞു പരത്തുകയും അതിനോട് ചേർന്ന് തന്നെ സംഘിയെന്ന് വിളിച്ച് വിമർശനമുയർത്തുകയും ചെയ്തിരുന്നു. കാപ്പാൻ എന്ന തമിഴ് ചിത്രത്തിൽ മോഹൻലാൽ പ്രധാനമന്ത്രിയുടെ വേഷം അവതരിപ്പിച്ചിരുന്നു. എന്നാൽ വിമർശനങ്ങളോടൊന്നും പ്രതികരിക്കാതെ ലാൽ ഒഴിഞ്ഞുമാറുകയാണുണ്ടായിരുന്നത്.

    ഇപ്പോഴിതാ നടനും കോളേജിൽ ലാലിന്റെ സഹ-പാഠിയുമായിരുന്ന സന്തോഷിന്റെ അഭിമുഖ ശകലം ഇന്റർനെറ്റിൽ വൈറലാവുന്നു. പഠനകാലത്ത് മോഹൻലാലിന്റെ രാഷ്ട്രീയ ചായ്‌വ് ഏതുപാർട്ടിക്കു വേണ്ടിയായിരുന്നു എന്ന് ഈ അഭിമുഖത്തിൽ സന്തോഷ് വ്യക്തമാക്കുന്നു.

    പ്രീഡിഗ്രിക്കും ഡിഗ്രിക്കും സന്തോഷ് തിരുവനന്തപുരം എം.ജി. കോളേജിലായിരുന്നു പഠിച്ചത്. അതെ ബാച്ചിലായിരുന്നു മോഹൻലാലും. മോഹൻലാൽ കൊമേഴ്‌സും സന്തോഷ് മാത്തമാറ്റിക്‌സും വിഭങ്ങളിലായിരുന്നു. രാഷ്ട്രീയമായി എതിർ ചേരികളിലായിരുന്നു ഇരുവരും. അതുകൊണ്ടു തന്നെ സൗഹൃദത്തേക്കാൾ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ അവർക്കിടയിൽ നിലനിന്നു പോന്നു. മോഹൻലാൽ എസ്.എഫ്.ഐ.യും താൻ ഡി.എസ്.യു.വും. ആയിരുന്നു എന്ന് സന്തോഷ് പറയുന്നു.


    Published by:meera
    First published: