അർജുൻ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

news18india
Updated: October 22, 2018, 2:54 PM IST
അർജുൻ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
  • Share this:
നടൻ ഹരിശ്രീ അശോകന്റെ മകനും നടനുമായ അർജുൻ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കൊച്ചി തമ്മനം സ്വദേശിനി നിഖിതയാണ് വധു. ഇന്നു രാവിലെ എറണാകുളം ഗോൾഡ് സൂക് മാളിലെ കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു ചടങ്ങു. ഇൻഫോപാർക്കിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് നിഖിത. വിവാഹം ഡിസംബർ രണ്ടാം തിയതി നടക്കും.  അശോകനും ഭാര്യ പ്രീതക്കും ഒരു മകൾ കൂടിയുണ്ട്. മകൾ ശ്രീക്കുട്ടിയുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു.

പറവ, ബി.ടെക് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട് അർജുൻ. അടുത്തിടെ ഇറങ്ങിയ അമൽ നീരദ് ചിത്രം വരത്തനിൽ കൈകാര്യം ചെയ്ത ജോണി എന്ന നെഗറ്റീവ് റോൾ ഏറെ അനുമോദനങ്ങൾ പിടിച്ചു പറ്റിയിരുന്നു. ആസിഫ് അലി നായകനായ മണ്ഡലത്തിൽ നായകന്റെ അടുത്ത സുഹൃത്തു രഞ്ജിത്തിന്റെ വേഷത്തിലും അർജുൻ എത്തിയിരുന്നു.

First published: October 21, 2018, 3:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading