• HOME
  • »
  • NEWS
  • »
  • film
  • »
  • Actor Bala | അപ്പ എപ്പോഴും അടുത്ത് തന്നെയുണ്ട്; മകൾ പാപ്പുവിന് ബാലയുടെ പിറന്നാൾ ആശംസ

Actor Bala | അപ്പ എപ്പോഴും അടുത്ത് തന്നെയുണ്ട്; മകൾ പാപ്പുവിന് ബാലയുടെ പിറന്നാൾ ആശംസ

Actor Bala sends good wishes for daughter Avantika on her birthday | തന്റെ അരികിൽ ഇല്ലാത്ത മകൾക്ക് പിറന്നാൾ ആശംസയുമായി ബാല ഫേസ്ബുക് വീഡിയോയിൽ

ബാലയും മകളും

ബാലയും മകളും

  • Last Updated :
  • Share this:
    അവന്തിക ബാലകുമാർ അഥവാ പാപ്പുകുട്ടി എന്ന് വിളിക്കുന്ന ബാലയുടെ മകളുടെ പിറന്നാളാണിന്ന്. വർഷങ്ങൾക്ക് മുൻപ് തനിക്ക് ജനിച്ച കുഞ്ഞിന് പിറന്നാൾ ആശംസയുമായി ബാല ഫേസ്ബുക് വീഡിയോയിൽ. 'വിശ്വാസം' സിനിമയിലെ അച്ഛൻ-മകൾ ബന്ധം ഊട്ടിയുറപ്പിക്കുന്ന 'കണ്ണാന കണ്ണേ...' എന്ന് തുടങ്ങുന്ന ഗാനം മകളുടെ ശബ്ദത്തിൽ തുടങ്ങുന്ന വീഡിയോയാണിത്. അതിൽ മകൾ കൈക്കുഞ്ഞായിരിക്കും മുതലുള്ള ചിത്രങ്ങളും മിന്നിമറയുന്നു.

    പിറന്നാൾ ദിനം മകൾ അച്ഛനെ കാണില്ലെങ്കിലും അച്ഛൻ മകളെ കാണുമെന്നു ബാല പറയുന്നു. ഏതു ദുഃഖം വന്നാലും അച്ഛൻ കൂടെയുണ്ട് എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന ഉറപ്പ്. ഇത്രയും നാൾ മകൾക്ക് നൽകിയ ഉറപ്പുകൾ താൻ പാലിച്ചു എന്നും ബാല വീഡിയോയിൽ പറയുന്നു.

    ബാലയും മുൻ ഭാര്യ അമൃത സുരേഷും വേർപിരിഞ്ഞതിൽ പിന്നെ മകൾ അമ്മയ്‌ക്കൊപ്പമാണ്. ചില വിശേഷാവസരങ്ങളിൽ ബാല മകളെ ഒപ്പം കൂട്ടാറുണ്ട്. ലോക്ക്ഡൗൺ കാലം ആരംഭിച്ചതിൽ പിന്നെ നിലവിൽ വന്ന നിയന്ത്രങ്ങളെ തുടർന്ന് മകളെ സന്ദർശിച്ച വിവരമൊന്നും ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നില്ല. അമ്മയുടെ ശിക്ഷണത്തിൽ അവന്തിക പാട്ട് അഭ്യസിക്കുന്നുണ്ട്.



    വർഷങ്ങൾക്ക് മുൻപേ വേർപിരിഞ്ഞ് താമസിക്കാൻ ആരംഭിച്ച ബാലയും അമൃതയും ഔദ്യോഗികമായി വിവാഹ മോചനം നേടിയത് ഈ വർഷം ആദ്യമാണ്. "ഡിവോഴ്സ് നടക്കുന്ന നാളത്രയും ഞാൻ നേരിട്ടതെന്തെന്നോ, എന്റെ മാതാപിതാക്കൾ അനുഭവിച്ചതെന്തെന്നോ, എന്റെ മകളും ഞാനുമായുള്ള ബന്ധമെന്തെന്നോ ആർക്കുമറിയില്ല. എന്റെ വ്യക്തിപരമായ കാര്യമായതിനാൽ അത് മറ്റുള്ളവർ അറിയാൻ ഞാൻ താത്പ്പര്യപ്പെടുന്നില്ല. എല്ലാ അഭിനേതാക്കൾക്കും അവരുടേതായ വ്യക്തി ജീവിതമുണ്ട്. ഞാൻ ഒരു നല്ല നടൻ ആണോ എന്നെനിക്കറിയില്ല. പക്ഷെ ഞാനൊരു നല്ല അച്ഛനാണ്." ബാല ഒരഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.

    'വിശ്വാസം' സിനിമയിൽ തല അജിത്തിന്റെ കഥാപാത്രമായ തൂക്കുദുരൈ സൃഷ്‌ടിച്ചത്‌ ബാലയും മകളും തമ്മിലെ ബന്ധത്തെ അടിസ്ഥാനമാക്കിയാണ്. ബാലയുടെ വ്യക്തി ജീവിതത്തിലും അജിത് ഒട്ടേറെ സ്വാധീനിച്ചിട്ടുണ്ട്.

    "വർഷങ്ങൾക്ക് മുൻപ്, എന്റെ വ്യക്തിജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിച്ച നാളുകളിൽ, അപകടം പറ്റി എന്റെ ഇടുപ്പെല്ലിന് പരിക്കേറ്റു. അജിത് സർ (തല അജിത്) ആണ് ചികിത്സക്കുള്ള കാര്യങ്ങൾ ചെയ്തു തന്നത്" എന്ന് ബാല പറഞ്ഞിരുന്നു.
    Published by:meera
    First published: