• HOME
  • »
  • NEWS
  • »
  • film
  • »
  • 'സബാഷ്' വിഷ്ണു ഉണ്ണികൃഷ്ണൻ; ഇതെഴുതുമ്പോൾ കണ്ണ് നിറയാതിരിക്കുന്നതെങ്ങനെ: കുറിപ്പുമായി ബിബിൻ ജോർജ്

'സബാഷ്' വിഷ്ണു ഉണ്ണികൃഷ്ണൻ; ഇതെഴുതുമ്പോൾ കണ്ണ് നിറയാതിരിക്കുന്നതെങ്ങനെ: കുറിപ്പുമായി ബിബിൻ ജോർജ്

"ആഗ്രഹിച്ച ഏതൊക്കെയോ സ്വപ്നങ്ങളുടെ അറ്റങ്ങളിലെങ്കിലും ഒന്ന് തൊടാൻ പറ്റുന്നുണ്ടല്ലോ എന്ന് ചിന്തിയ്ക്കുമ്പോൾ കണ്ണ് നിറയാതിരിയ്ക്കുന്നതെങ്ങനെ"

  • Last Updated :
  • Share this:
    സബാഷ് ചന്ദ്രബോസിന് (sabash chandra bose)ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ വൈകാരിക കുറിപ്പുമായി നായകൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ അടുത്ത സുഹൃത്തും തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ്. തിയേറ്ററിലെ കൂട്ടച്ചിരിയും നിറഞ്ഞ കയ്യടികളും കണ്ടപ്പോൾ സിനിമ മാത്രം സ്വപ്നം കണ്ടു നടന്ന പഴയ കാലം ഓർത്തുപോയെന്ന് ബിബിൻ ജോർജ് പറയുന്നു.

    സിനിമ സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ വിഷ്ണവും താനും റിതിനും സൈക്കളോടിച്ചു നടന്ന പൂർവകാലത്തിൽ നിന്ന് ഒരുപാട് ഉയരങ്ങളിലേക്കൊന്നും പോയിട്ടില്ലെങ്കിലും ആഗ്രഹിച്ച ഏതൊക്കെയോ സ്വപ്നങ്ങളുടെ അറ്റങ്ങളിലെങ്കിലും ഒന്ന് തൊടാൻ പറ്റുന്നുണ്ടല്ലോ എന്ന് ചിന്തിയ്ക്കുമ്പോൾ കണ്ണ് നിറയാതിരിയ്ക്കുന്നതെങ്ങനെയെന്ന് ബിബിൻ ചോദിക്കുന്നു.

    Also Read-  ചന്ദ്രബോസ്'

    ആ സൈക്കിളിൽ ഇനിയും ഞങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്. അതിനുള്ള പ്രചോദനം പ്രേക്ഷകരുടെ ഈ പിന്തുണയാണ്.വിഷ്ണു നായകനായ സിനിമയാണ് സബാഷ് ചന്ദ്രബോസെങ്കിലും ഈ സിനിമയുടെ വലിയ വിജയത്തിന് എന്നെയും തേടിവരുന്നുണ്ട് ഒരുപാട് വിജയാശംസകൾ. എന്ത് കൊണ്ടായിരിയ്ക്കും അത് ? ആലോചിച്ചപ്പോൾ ഒരുത്തരമേ കിട്ടുന്നുള്ളൂ. ഞങ്ങളുടെ കലർപ്പിലാത്ത സൗഹൃദത്തിന് കൂടിയാണ് ആ അഭിനന്ദനങ്ങൾ. -ബിബിൻ ജോർജിന്റെ കുറിപ്പ്.

    ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

    ഇത് എഴുതാൻ തുടങ്ങുമ്പോൾ അല്പം കണ്ണ് നനയുന്നുണ്ട് എനിയ്ക്ക്. ഇന്നലെ സബാഷ് ചന്ദ്രബോസ് ഒരിയ്ക്കൽ കൂടി കണ്ടു. വിഷ്ണുവിന്റെ ചന്ദ്രബോസായുള്ള പരകായ പ്രവേശവും ജോണിച്ചേട്ടന്റെ യതീന്ദ്രനും അഭിലാഷേട്ടന്റെ എഴുത്തും സംവിധായക മികവും ഒക്കെച്ചേർന്ന് ഒരു നെടുമങ്ങാടൻ ഗ്രാമത്തിലായിരുന്നു കുറേ നേരം. തീയറ്ററിൽ ആളുകൾ വരുന്നില്ല എന്ന സങ്കടം സബാഷ് ചന്ദ്രബോസ് മാറ്റുകയാണ്. തീയറ്ററിലെ കൂട്ടച്ചിരിയും ഒടുവിൽ പടം കഴിയുമ്പോളുള്ള നിറഞ്ഞ കയ്യടികളും കണ്ടപ്പോൾ ഞാൻ ഞങ്ങളുടെ പഴയ കാലം ഓർത്ത് പോയി. സിനിമ മാത്രം സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ ഞങ്ങൾ വിഷ്ണുവും റിതിനും ഞാനുമൊക്കെ സൈക്കിളുമോടിച്ച് നടന്ന ഒരു പൂർവ്വ കാലം ഓർത്ത് പോയി. അവിടെ നിന്ന് ഒരുപാട് ഉയരങ്ങളിലേക്കൊന്നും പോയിട്ടില്ലെങ്കിലും ആഗ്രഹിച്ച ഏതൊക്കെയോ സ്വപ്നങ്ങളുടെ അറ്റങ്ങളിലെങ്കിലും ഒന്ന് തൊടാൻ പറ്റുന്നുണ്ടല്ലോ എന്ന് ചിന്തിയ്ക്കുമ്പോൾ കണ്ണ് നിറയാതിരിയ്ക്കുന്നതെങ്ങനെ ? ആ സൈക്കിളിൽ ഇനിയും ഞങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്. അതിനുള്ള പ്രചോദനം പ്രേക്ഷകരുടെ ഈ പിന്തുണയാണ്.
    വിഷ്ണു നായകനായ സിനിമയാണ് സബാഷ് ചന്ദ്രബോസെങ്കിലും ഈ സിനിമയുടെ വലിയ വിജയത്തിന് എന്നെയും തേടിവരുന്നുണ്ട് ഒരുപാട് വിജയാശംസകൾ. എന്ത് കൊണ്ടായിരിയ്ക്കും അത് ? ആലോചിച്ചപ്പോൾ ഒരുത്തരമേ കിട്ടുന്നുള്ളൂ. ഞങ്ങളുടെ കലർപ്പിലാത്ത സൗഹൃദത്തിന് കൂടിയാണ് ആ അഭിനന്ദനങ്ങൾ. ഈ കുറിപ്പ് എഴുതിക്കൊണ്ടിരിയ്ക്കുമ്പോൾ ചന്ദ്രബോസിന്റെ കാൾ വരികയാണ്. അഭിനന്ദനങ്ങൾ ഷെയർ ചെയ്യാനാണ്.

    വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സബാഷ് ചന്ദ്രബോസ്  ഓഗസ്റ്റ് 5നാണ്  പുറത്തിറങ്ങിയത്.  'ആളൊരുക്കം' എന്ന ഇന്ദ്രൻസ് ചിത്രം സംവിധാനം ചെയ്ത വി.സി. അഭിലാഷ് ആണ് ചിത്രത്തിന്റെ സംവിധായകൻ.
    Published by:Naseeba TC
    First published: