മാമാങ്കത്തിൽ നിന്നും ധ്രുവൻ പുറത്ത്, ഒപ്പം സംവിധായകനും?

news18india
Updated: December 24, 2018, 5:43 PM IST
മാമാങ്കത്തിൽ നിന്നും ധ്രുവൻ പുറത്ത്, ഒപ്പം സംവിധായകനും?
  • Share this:
ആക്ഷൻ പൂർത്തിയാക്കും മുൻപ് കട്ടുകളുടെ വാർത്തയാണ് മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിൽ നിന്നും പുറത്തു വരുന്നത്. ആദ്യ ഷെഡ്യൂളുകൾ പൂർത്തിയായ ചിത്രത്തിൽ നിന്നും യോദ്ധാവിന്റെ വേഷം ചെയ്യാനിരുന്ന ധ്രുവനെ പുറത്താക്കിയതായിരുന്നു ആദ്യം പുറത്തു വന്ന വാർത്ത. ക്വീൻ എന്ന ഒറ്റ ചിത്രം കൊണ്ട് ശ്രദ്ധേയനായ യുവ താരം ധ്രുവൻ, മാമാങ്കത്തിനായി കളരിപ്പയറ്റ് പഠിക്കുകയും, കഠിനാധ്വാനം കൊണ്ട് മെയ്യഭ്യാസിയുടെ രൂപം നേടുകയും ചെയ്തതിനു ശേഷമാണ് ചിത്രത്തിൽ നിന്നും ഒഴിവാക്കപ്പെടുന്നത്. എന്നാൽ ധ്രുവനെക്കൂടാതെ വർഷങ്ങളുടെ അധ്വാനം കൊണ്ട് കെട്ടിപ്പടുത്ത തിരക്കഥയുടെ ഉടമയായ സംവിധായകൻ സജീവ് പിള്ളയും പുറത്തേക്കെന്ന തരത്തിലാണ് സൂചനകൾ.1999 മുതൽ ചിത്രത്തിനായി ഗവേഷണം നടത്തിവരികയായിരുന്നു സജീവ് പിള്ള. മാമാങ്കത്തിന്റെ നാടായ തിരുനാവായയിലും പെരിന്തല്മണ്ണയിലും താമസിക്കുകയും, ചരിത്രകാരന്മാരുമായി സംവദിക്കുകയും ചെയ്തു. സ്ക്രിപ്റ്റ് 2010ൽ രജിസ്റ്റർ ചെയ്തു. താപ്പാനയുടെ ചിത്രീകരണ വേളയിൽ ആദ്യമായി മമ്മൂട്ടിയുടെ കണ്ട് കഥ പറഞ്ഞു തുടങ്ങി. ബാവൂട്ടിയുടെ നാമത്തിൽ ചിത്രത്തിന് ശേഷം പൂർണ പിന്തുണയുമായി മമ്മൂട്ടിയും ഒപ്പമുണ്ടായിരുന്നു.

ബിസ്സിനെസ്സുകാരനായ വേണു കുന്നപ്പള്ളിയെന്ന നിർമ്മാതാവ് 40 കോടി മുതൽമുടക്കിൽ ചിത്രം നിർമ്മിക്കണമെന്ന് ഏറ്റു മുന്നോട്ടു വന്നു. എന്നാൽ അടുത്ത വർഷം ആദ്യം ഇതുവരെയുള്ള 14 കോടി മുതൽമുടക്കിൽ നടന്ന ചിത്രീകരണം ഒഴിവാക്കി ആദ്യം മുതൽ തുടങ്ങാനാണ് പദ്ധതിയെന്ന്‌ റിപ്പോർട്ട്. തിരക്കഥ മാറില്ല. പകരം വരുന്ന സംവിധായകൻ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവരെ വച്ച് ഇതിനു മുൻപ് ചിത്രങ്ങൾ എടുത്തിട്ടുണ്ടെന്നാണ് ശ്രുതി. ഉണ്ടയുടെ ചിത്രീകരണ വേളയിൽ ഇയാൾ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയതായും പറയപ്പെടുന്നു. വരും നാളുകളിൽ ഇതിന്മേൽ പ്രതിഷേധങ്ങൾ എവിടെനിന്നുമൊക്കെ ഉയരുമെന്ന് കാത്തിരിക്കുകയാണ് ചലച്ചിത്രലോകം.

എന്നാൽ ചിത്രത്തെ സംബന്ധിച്ച വിഷയങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും, കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ സമയമായിട്ടില്ലെന്നും സജീവ് പിള്ള ന്യൂസ് 18 കേരളത്തോട് പറഞ്ഞു.

First published: December 24, 2018, 12:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading