നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ക്രിസ്മസ് അപ്പൂപ്പന്റെ കുപ്പായത്തിനുള്ളിലെ താരത്തെ മനസ്സിലായോ?

  ക്രിസ്മസ് അപ്പൂപ്പന്റെ കുപ്പായത്തിനുള്ളിലെ താരത്തെ മനസ്സിലായോ?

  Guess the actor in Santa Claus costume | ഫസ്റ്റ് ലുക്കായി ക്രിസ്മസ് അപ്പൂപ്പൻ

  മൈ സാന്റ ഫസ്റ്റ് ലുക്

  മൈ സാന്റ ഫസ്റ്റ് ലുക്

  • Share this:
   ദിലീപിനെ പ്രധാന കഥാപാത്രമാക്കി സുഗീത് സംവിധാനം ചെയ്യുന്ന 'മെെ സാന്റാ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

   ദിലീപിനോടൊപ്പം സണ്ണി വെയ്ന്‍, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്നം, അനുശ്രീ, മഞ്ജു പത്രോസ്, ബേബി മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

   വാള്‍ പോസ്റ്റര്‍ എന്റര്‍ടെെയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സാന്ദ്ര മറിയ ജോസ്, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ജെമിന്‍ സിറിയക് എഴുതുന്നു. ഫെെസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു.

   ചിത്രം ക്രിസ്മസ് റിലീസാണ്.
   First published:
   )}