മൂന്നു വർഷം വെറും മൂന്ന് ക്ലാസിൽ ഇരുന്ന ദിലീപിന് കോപ്പി അടിച്ചപ്പോൾ കിട്ടിയത് എട്ടിന്റെ പണി

Actor Dileep elaborates on copying from another student during examination | സംഭവബഹുലമായ കോപ്പിയടിക്ക് ശേഷം സംഭവിച്ചത്!

News18 Malayalam | news18-malayalam
Updated: November 17, 2019, 6:54 PM IST
മൂന്നു വർഷം വെറും മൂന്ന് ക്ലാസിൽ ഇരുന്ന ദിലീപിന് കോപ്പി അടിച്ചപ്പോൾ കിട്ടിയത് എട്ടിന്റെ പണി
ദിലീപ്
  • Share this:
ദിലീപിന്റെ പുതിയ ചിത്രം ജാക്ക് ആൻഡ് ഡാനിയേൽ മികച്ച പ്രതികരണവുമായി തിയേറ്ററിൽ ഓടുന്നു. ദിലീപും അർജുൻ സർജയും മത്സരിച്ചഭിനയിച്ച ചിത്രം ആക്ഷൻ രംഗങ്ങളാൽ സമ്പൂർണ്ണമാണ്.

ഒരു വീഡിയോ അഭിമുഖത്തിൽ തന്റെ പഠന കാലം അയവിറയ്ക്കുകയാണ് ദിലീപ്. മഹാരാജാസ് കോളേജിലെ പഠന കാലം. ബി.എ. എക്കണോമിക്സിന് പഠിക്കുമ്പോൾ തന്നെ മിമിക്രി രംഗത്ത് പരിപാടികളുമായി ദിലീപ് സജീവമായിരുന്നു. അതിനിടയിൽ ക്‌ളാസിൽ പോവുക സാധ്യമായിരുന്നില്ല. മൂന്ന് വർഷത്തെ പഠനത്തിനിടെ ദിലീപ് ക്ലാസ്സിൽ ഇരുന്നത് കേവലം മൂന്ന് ദിവസം മാത്രം.

അങ്ങനെ പരീക്ഷ കാലമടുത്തു. കുറെ കാര്യങ്ങൾ പഠിച്ചു തന്നെയാണ് പോയത്. പക്ഷെ ചോദ്യപേപ്പറിൽ അറിയാത്ത കാര്യങ്ങളും കയറിക്കൂടി. ഒറ്റ വാക്കിൽ ഉത്തരമെഴുതാനുള്ള ചോദ്യങ്ങൾ ദിലീപിനെ കുഴക്കി. ക്‌ളാസിൽ ഇരുന്ന്‌ ചുറ്റുമുള്ളവരെ നോക്കിയപ്പോൾ ഒരാളുടെ കണ്ണ് ദിലീപിന്റെ മേൽ ഉടക്കി.

പിന്നെ ആംഗ്യ ഭാഷയിലായി ആശയ വിനിമയം. ദിലീപ് വിരലുകൾ കൊണ്ട് ചോദ്യ നമ്പർ കാണിക്കുകയും, മറ്റെയാൾ അത് പോലെ ഉത്തരങ്ങൾ ഏതു നമ്പറിലാണെന്ന് തിരിച്ചും. സന്തോഷത്തോടെ ഉത്തരങ്ങൾ പൂർത്തിയാക്കി. സംഭവബഹുലമായ കോപ്പിയടി അങ്ങനെ അവസാനിച്ചു.

പരീക്ഷ കഴിഞ്ഞു ചോദ്യങ്ങൾക്കെല്ലാം കൂടി എത്ര മാർക്ക് കിട്ടും എന്ന കണക്കു കൂട്ടൽ നടത്തിയ ദിലീപിന് അപ്പോഴാണ് പറ്റിയ അമളി മനസ്സിലായത്. പരീക്ഷ ഹാളിലെ ആ മറ്റെയാൾ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാർത്ഥിയായിരുന്നു. ദിലീപ് സാമ്പത്തികശാസ്ത്രവും! ആ അനുഭവത്തെപ്പറ്റി ഈ വീഡിയോ അഭിമുഖത്തിൽ ദിലീപ് വിവരിക്കുന്നു.First published: November 17, 2019, 6:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading