കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിക്കെതിരെ അപ്പീലുമായി ദിലീപ് ഹൈക്കോടതിയിൽ. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്
നല്കിയ ഹര്‍ജി വിചാരണ കോടതി തള്ളിയതിനെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. പൾസർ സുനിയടക്കമുള്ളവർ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ശ്രമിച്ചതെന്ന് ആരോപിക്കുന്ന ദിലീപ്, ബ്ലാക്ക് മെയിലിംഗില്‍ പ്രത്യേക വിചാരണ വേണമെന്നും ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു.
കോടതി അനുമതി പ്രകാരം ദിലീപും അഭിഭാഷകരും സാങ്കേതിക വിദഗ്ധന്റെ സാനിധ്യത്തില്‍ കേസിലെ വീഡിയോ രേഖകള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് തന്നെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയത്. ദിലിപീന്റെ അടക്കം പങ്കിന് വ്യക്തമായ തെളിവുണ്ടെന്ന പ്രോസിക്യൂഷന് വാദം കൂടി അംഗീകരിച്ചാണ് വിടുതല്‍ ഹര്‍ജി വിചാരണ കോടതി തള്ളിയത്. അപ്പീല്‍ നല്കാന് 10 ദിവസം കൂടി ചോദിച്ചെങ്കിലും അതും കോടതി നിരസിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് വിടുതല്‍ ഹര്‍ജി നല്കിയ വിചാരണ കോടതി നടപടിക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസില്‍ കുറ്റം ചുമത്തിയതില്‍ ക്രമകേടുണ്ടെന്നും ചൂണ്ടികാട്ടിയാണ് അപ്പീല്‍.
ഒന്നും ഒന്‍പതും പത്തും പ്രതികള്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ശ്രമിച്ചതെന്നും അവര്‍ക്കൊപ്പം തന്നെ പ്രതി ചേര്‍ത്തതിനെയും ദിലീപ് അപ്പീലില്‍ ചോദ്യം ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.