സണ്ണി ലിയോണി താൻ കണ്ട മികച്ച വ്യക്തികളിലൊരാൾ: നടൻ ഗ്രിഗറി
സണ്ണി ലിയോണി താൻ കണ്ട മികച്ച വ്യക്തികളിലൊരാൾ: നടൻ ഗ്രിഗറി
Actor Gregory calls Sunny Leone one of the best human beings he had met | സണ്ണിക്കൊപ്പം നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് കൊണ്ട് ഗ്രിഗറി കുറിക്കുന്നു
ABCD യിലെ കോരയും, 1983 യിലെ സച്ചിനും, ഉണ്ടയിലെ വർഗീസ് കുരുവിളയുമായി വെള്ളിത്തിരയിൽ എത്തിയ താരമാണ് ഗ്രിഗറി. നർമ്മത്തിന്റെ മർമ്മം അറിഞ്ഞും, ക്യാരക്റ്റർ വേഷങ്ങളെ തനിമ ചോരാതെ അവതരിപ്പിക്കാനുള്ള കഴിവുമാണ് ഗ്രിഗറിയെ യുവാക്കളുടെ പ്രിയ താരമാക്കി മാറ്റിയത്.
ഇപ്പോൾ സണ്ണി ലിയോണിയെ നേരിൽ കണ്ട ശേഷം അവരെപ്പറ്റി തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് ഗ്രിഗറി. താൻ കണ്ട നല്ല മനുഷ്യരിൽ ഒരാളും, ഒരു മികച്ച വ്യക്തിത്വത്തിനുടമയുമാണ് സണ്ണി എന്നാണ് ഗ്രിഗറിയുടെ അഭിപ്രായം. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത സണ്ണിക്കൊപ്പം നിൽക്കുന്ന ചിത്രത്തിന്റെ ക്യാപ്ഷ്യനായാണ് ഗ്രിഗറി ഇങ്ങനെ കുറിക്കുന്നത്.
രംഗീല എന്ന മലയാള ചിത്രത്തിലൂടെ മലയാള സിനിമയിൽ ഒരു കഥാപാത്രം ചെയ്യാൻ ഒരുങ്ങുകയാണ് സണ്ണി. അടുത്തിടെ മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിൽ ഒരു ഐറ്റം ഡാൻസ് അവതരിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.