കൊച്ചി: ചട്ടക്കാരി സിനിമയുടെ പുതിയ പതിപ്പിൽ നായകൻ സേതുമാധവനായി തിളങ്ങി ശ്രദ്ധേയനായ യുവ താരം ഹേമന്ത് മേനോൻ വിവാഹിതനായി. കൊച്ചി കലൂരിൽ നടന്ന ചടങ്ങിൽ ഹേമന്ത് നിലീനക്ക് താലി ചാർത്തി. ഇന്ന് രാവിലെയായിരുന്നു വിവാഹം. പോക്കിരി സൈമൺ, ചാർമിനാർ തുടങ്ങിയ ചിത്രങ്ങളിലാണ് ഹേമന്ത് ഏറ്റവും ഒടുവിലായി വെള്ളിത്തിരയിലെത്തിയത്. സുരേഷ് കുമാറിന്റെയും ഉഷയുടെയും മകനാണ്. ജയയുടെയും മധുസൂദനൻ നായരുടെയും മകളാണ് വധു നിലീന.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.