• HOME
  • »
  • NEWS
  • »
  • film
  • »
  • Mike| ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ മലയാള ചിത്രം; അനശ്വര രാജന്റെ മൈക്ക് ആഗസ്റ്റ് 19 ന് എത്തും

Mike| ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ മലയാള ചിത്രം; അനശ്വര രാജന്റെ മൈക്ക് ആഗസ്റ്റ് 19 ന് എത്തും

വിഷ്ണു ശിവപ്രസാദ് ആണ് ചിത്രത്തിന്റെ സംവിധായകൻ

  • Last Updated :
  • Share this:
    ജോൺ എബ്രഹാം എന്റർടൈൻമെന്റ് ആദ്യമായി നിർമിക്കുന്ന മലയാള ചിത്രം‌ മൈക്ക് ആഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തും. അനശ്വര രാജൻ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. നവാഗതനായ രഞ്ജിത്ത് സജീവിനെ ഈ ചിത്രത്തിലൂടെ ജോൺ എബ്രഹാം മലയാളികൾക്ക് പരിചയപ്പെടുത്തുന്നു.

    വിക്കി ഡോണർ, പരമാണു, മദ്രാസ് കഫേ തുടങ്ങിയ വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയ സിനിമകൾ നിർമ്മിച്ച ജോൺ എബ്രഹാമിന്റെ ജെഎ എന്റർടെയ്ൻമെന്റാണ് മൈക്ക് നിർമ്മിക്കുന്നത്. ആയുഷ്മാൻ ഖുറാനയെപ്പോലുള്ള മികവുറ്റ അഭിനേതാക്കളെ സിനിമകളിലേക്ക് കൊണ്ടുവന്ന ജെഎ എന്റർടൈൻമെന്റ്, രഞ്ജിത്ത് സജീവ് എന്ന പുതുമുഖ നടനെയും മൈക്കിലൂടെ പരിചയപ്പെടുത്തുന്നു.

    ഉദാഹരണം സുജാത, തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്കു ശേഷം അനശ്വര അവതരിപ്പിക്കുന്ന ശ്രദ്ധേയമായ വേഷമായിരിക്കും മൈക്കിലേതും എന്നാണ് പ്രതീക്ഷിക്കുന്നത്. 'ബിവെയർ ഓഫ് ഡോഗ്സ്' ഫെയിം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കല, വിപ്ലവം, പ്രണയം, എഴുതിയ ആഷിഖ് അക്ബർ അലിയാണ്.

    Also Read-  സീതാരാമം: തെലുങ്കിൽ പുതിയ റെക്കോർഡ് സൃഷ്‌ടിച്ച്‌ ദുൽഖർ സൽമാൻ

    ഹിഷാം അബ്ദുൽ വഹാബ് ആണ് മൈക്കിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നിരവധി ഗാനങ്ങൾ ഉൾപ്പെട്ടിട്ടുള്ള മൈക്ക് സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്.

    Also Read- ഇന്ദ്രൻസും ഇനാരയും; ഗൃഹാതുരത്വമുണർത്തി കനകരാജ്യത്തിന്റെ പോസ്റ്റർ

    കള, ഓപ്പറേഷൻ ജാവ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു, ദേശീയ അവാർഡ് ജേതാവായ എഡിറ്റർ വിവേക് ഹർഷൻ, അടുത്തിടെ പുറത്തിറങ്ങിയ ഷൈലോക്ക് ഉൾപ്പെടെയുള്ള ജനപ്രിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ഛായാഗ്രാഹകൻ രണദിവെ എന്നിവർ മൈക്കിന്റെ ഭാഗമാണ്.

    രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

    അഞ്ച് വ്യത്യസ്ത സംസ്ഥാനങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നിർവഹിച്ചിരിക്കുന്നത്. സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക് ഓഗസ്റ്റ് 19 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
    Published by:Naseeba TC
    First published: