നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കാർത്തി പിറന്നാൾ ദിനത്തിൽ സദ്യ ഉണ്ണാൻ സംവിധായകൻ ജീത്തു ജോസഫിനും കുടുംബത്തിനുമൊപ്പം

    കാർത്തി പിറന്നാൾ ദിനത്തിൽ സദ്യ ഉണ്ണാൻ സംവിധായകൻ ജീത്തു ജോസഫിനും കുടുംബത്തിനുമൊപ്പം

    Actor Karthi having lunch with director Jeethu Joseph and family on his birthday | ഇന്ന് തമിഴകത്തിന്റെ പ്രിയ താരം കാർത്തിക്ക് പിറന്നാൾ

    നിഖില, കാർത്തി, ജീത്തു

    നിഖില, കാർത്തി, ജീത്തു

    • Share this:
      ഇന്ന് തമിഴകത്തിന്റെ പ്രിയ താരം കാർത്തിക്ക് പിറന്നാൾ. സർപ്രൈസുമായി നടൻ കാർത്തിയെത്തിയത് സംവിധായകൻ ജീത്തു ജോസഫിന്റെ അരികിലാണ്. സംവിധായകനും കുടുംബത്തിനുമൊപ്പമായിരുന്നു കാർത്തിയുടെ ഉച്ചയൂണ്. ജീത്തുവിനും, ഭാര്യ ലിന്ഡക്കും, മക്കൾക്കുമൊപ്പം ഇരുന്ന് താരം ഭക്ഷണം കഴിക്കുന്ന ചിത്രം സംവിധായകൻ ഫേസ്ബുക് വഴി പോസ്റ്റ് ചെയ്യുകയായിരുന്നു. ജീത്തുവിന്റെ ആദ്യ തമിഴ് ചിത്രത്തിലെ നായകൻ കാർത്തിയാണ്. മലയാളി താരം നിഖില വിമലാണ് കാർത്തിയുടെ നായിക.



      ജ്യോതിക, കാർത്തി എന്നിവരാണ് പ്രധാന വേഷത്തിൽ. കാർത്തിയുടെ മൂത്ത സഹോദരിയുടെ വേഷമാണ് ജ്യോതികയ്ക്ക്. ഇരുവരും സിനിമയിൽ ഒന്നിച്ചെത്തുന്നു എന്ന വാർത്ത സിനിമാലോകം സന്തോഷത്തോടെ വരവേറ്റിരുന്നു. ഇരുവരും 'കട്ടപ്പ' സത്യരാജിന്റെ മക്കളായാണെത്തുക. ഇവരുടെ കഥാപാത്രങ്ങൾ ഇങ്ങനെയാണെന്നതിന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ആദ്യമായാണ് ജ്യോതികയും സൂര്യയുടെ അനുജൻ കാർത്തിയും ഒന്നിച്ചഭിനയിക്കുന്നത്. ഒരു കുടുംബ ചിത്രമായാവും ഇത് തിയേറ്ററുകളിൽ എത്തുക. 'അണ്ണി'ക്കൊപ്പം (ജ്യേഷ്‌ഠന്റെ ഭാര്യ) ആദ്യമായി അഭിനയിക്കുന്ന സന്തോഷം കാർത്തിയുടെ വാക്കുകളിൽ.

      വയാകോം 18 സ്റുഡിയോസിന്റെ ബാനറിൽ പാരലൽ മൈൻഡ്‌സ് ആണ് പേരിടാത്ത ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഒക്ടോബർ മാസം ചിത്രം തിയേറ്ററുകളിലെത്തും. കാളിദാസ് ജയറാം നായകനായ മിസ്റ്റർ ആൻഡ് മിസ് റൗഡി ആണ് ജീത്തു ജോസഫിന്റെ ലേറ്റസ്റ്റ് ചിത്രം. ഇത് കൂടാതെ, ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ഒരു ബോളിവുഡ് ചിത്രം ചെയ്യുന്നതിന്റെ പണിപ്പുരയിലും കൂടിയാണ് ജീത്തു.

      First published:
      )}