നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ?' സെറ്റിൽ കാരവൻ വാടകയ്‌ക്കെടുത്ത അവസ്ഥ വിവരിച്ച് മാല പാർവതി

    'അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ?' സെറ്റിൽ കാരവൻ വാടകയ്‌ക്കെടുത്ത അവസ്ഥ വിവരിച്ച് മാല പാർവതി

    Actor Maala Parvathy on being denied toilet facility on film sets | വാടക നൽകിയ വിവരങ്ങൾ ഉൾപ്പെടെ ചേർത്ത് ഫേസ്ബുക് കുറിപ്പുമായി പാർവതി

    മാല പാർവതി; പാർവതിയുടെ പോസ്റ്റ്

    മാല പാർവതി; പാർവതിയുടെ പോസ്റ്റ്

    • Share this:
      സിനിമാ സെറ്റിൽ പ്രാഥമികാവശ്യം നിർവഹിക്കാൻ അവസരമില്ലാതെ സ്വന്തമായി കാരവൻ വാടകയ്‌ക്കെടുക്കേണ്ടി വന്ന അവസ്ഥയെപ്പറ്റി തുറന്നു പറഞ്ഞ് അഭിനേത്രിയും, മാധ്യമ പ്രവർത്തകയുമായ മാല പാർവതി. കാളിദാസ് ജയറാം നായകനായ ഹാപ്പി സർദാർ എന്ന ചിത്രത്തിന്റെ എഴുപുന്ന സെറ്റിൽ ആണ് വലിയ തുക നൽകി പാർവതി കാരവൻ വാടകയ്ക്ക് എടുത്തത്. എന്നാൽ വിഷയം 'അമ്മ നടി കാരവൻ ചോദിച്ചു' എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ താൻ വാടക നൽകിയ തുക ഉൾപ്പെടെ ചേർത്ത് ഫേസ്ബുക് കുറിപ്പുമായി പാർവതി എത്തി. പോസ്റ്റ് ഇങ്ങനെ.



      "Happy sardar.. എന്ന സിനിമയിൽ അമ്മ നടി കാരവൻ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസർടെ കാഷ്യർ ആണ് ആള്. . ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതൽ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്നിരുന്നിടത്ത് ബ്ലോക്ക്‌ ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാൻ കാരവൻ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ? Sanjay Pal എന്ന ആൾക്കുള്ള മറുപടിയാണിത്. ബില്ല് ചുവടെ ചേർക്കുന്നു.
      ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. തല്ക്കാലം നിർത്തുന്നു."

      First published:
      )}