ഒരു വടക്കൻ വീരഗാഥയിലെ ചന്തുവായി തുടങ്ങി, ഒട്ടേറെ വീരകഥകൾ മലയാളിക്ക് മുൻപിൽ അവതരിപ്പിച്ച നടനാണ് മമ്മൂട്ടി. അതിൽ ഏറ്റവും ഒടുവിലത്തേത്, മാമാങ്കം, അടുത്ത് തന്നെ തിയേറ്ററുകളിലെത്തുന്നു. നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന്റെ പ്രായം.
ഇന്നും മലയാളികൾക്ക് യുവാവായ, മമ്മുക്ക എന്ന് ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്ന മമ്മൂട്ടി മലയാള സിനിമാ ചരിത്രത്തിന്റെ സുവർണ്ണ താളുകളിൽ ഇടമുള്ള നടനാണ്. പക്ഷെ താര ജാടകളില്ലാതെ അവസരം ചോദിക്കാൻ മടിയില്ലാത്ത വ്യക്തിയാണ് താനെന്ന് മമ്മൂട്ടി പറയുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തോടുള്ള മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ:
"ഞാൻ ഇപ്പോഴും ഒരാളെ കാണുമ്പോൾ ചാൻസ് ചോദിക്കാൻ മടിക്കാത്ത ആളാണ്. അടൂരിനെ കാണുമ്പോൾ ചോദിക്കും അടുത്ത പടമെന്തായി നമുക്ക് തുടങ്ങേണ്ടേയെന്ന്. എന്നെ സംബന്ധിച്ചിടത്തോളം ഇവർക്കാർക്കും എന്നെ ആവശ്യമില്ല. അടൂരിന്, ജോഷിക്ക്, എം.ടി.ക്ക്, ഹരിഹരന് ഒന്നും എന്നെ ആവശ്യമില്ല. ഇവരെയൊക്കെ എനിക്കാണാവശ്യം. ഒരു നടനെന്ന നിലയിൽ ഈ എഴുത്തുകാരെയും, സംവിധായകരെയും ആൾക്കാരെയും എനിക്ക് ആവശ്യമുണ്ട്. അവരോടു ഞാൻ ചോദിക്കുന്നതിലെന്താ തെറ്റ്?" മമ്മുക്ക ചോദിക്കുന്നു.
രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'വൺ' ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 48 years of Mammootty, Mamankam, Mammootty, Mammootty movie