മഞ്ജു വാര്യർക്ക് പരിക്ക്

news18india
Updated: December 5, 2018, 7:20 PM IST
മഞ്ജു വാര്യർക്ക് പരിക്ക്
  • Share this:
ഹരിപ്പാട്: സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ ചിത്രത്തിന്റെ സെറ്റിൽ നടി മഞ്ജു വാര്യർക്ക് പരിക്ക്. പ്രാഥമിക ശുശ്രൂഷ ലഭിച്ച മഞ്ജുവിന്റെ പരിക്ക് സാരമല്ല. നെറ്റി തട്ടിയുള്ള പരിക്കാണ്. ഒരു സ്റ്റിച്ചുണ്ട്. നാളെ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിയാനിരിക്കെയാണ് സംഭവം. പക്ഷെ മഞ്ജു നാളെയും സെറ്റിൽ എത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഹരിപ്പാടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. കാളിദാസ് ജയറാമാണ് മറ്റൊരു പ്രധാന താരം. അജു വർഗീസ്, ബേസിൽ ജോസെഫ് എന്നിവരും വേഷമിടുന്ന ചിത്രമാണിത്. ഉറുമിക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. റിലീസിനൊരുങ്ങുന്ന ഓടിയനിൽ മഞ്ജു നായികയാണ്.
First published: December 5, 2018, 7:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading