നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജഗതി ശ്രീകുമാറിനും അജു വർഗീസിനുമൊപ്പം മഖ്‌ബൂൽ സൽമാൻ

  ജഗതി ശ്രീകുമാറിനും അജു വർഗീസിനുമൊപ്പം മഖ്‌ബൂൽ സൽമാൻ

  Maqbool Salmaan to act alongside Jagathy Sreekumar | ചിത്രത്തിൽ സസ്പെൻസ് ആയി ഒരു സൂപ്പർ താരത്തിന്റെ വരവുണ്ടാവും

  മഖ്‌ബൂൽ സൽമാൻ

  മഖ്‌ബൂൽ സൽമാൻ

  • Share this:
   വാഹനാപകടം നടൻ ജഗതി ശ്രീകുമാറിനെ വീൽ ചെയറിലേയ്ക്ക് മാറ്റിയപ്പോൾ അദ്ദേഹം തീർത്ത ഹാസ്യ സാമ്രാട്ടിന്റെ സിംഹാസനം ഒഴിഞ്ഞ് തന്നെ കിടന്നു. ഒരു കാലഘട്ടത്തിൽ ഇറങ്ങുന്ന എല്ലാ പടങ്ങളിലും ജഗതി എത്രത്തോളം അഭിവാജ്യ ഘടകമായിരുന്നുവോ അതെ പോലെ കാലചക്രം തിരിഞ്ഞപ്പോൾ അജു വർഗീസ് എന്ന താരവും ഉദിച്ച് വന്നു.

   ഇന്ന് നായകനടനായും നിർമ്മാതാവായും തിരക്കഥാകൃത്തായുമൊക്കെ അജുവും മാറിയിരിക്കുന്നു. അപ്പോഴും ആദ്യ സിനിമയിൽ മാത്രം ജഗതി ശ്രീകുമാറിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം പിന്നീട് ലഭിക്കാതെ പോയതിലുള്ള നിരാശ പല വേദികളിലും തുറന്ന് പറയാനും അജു മടിച്ചില്ല.

   ശ്രീപദ്മനാഭ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.കെ. ഷിജു നിർമ്മിച്ച് സൂരജ് സുകുമാർ നായർ സംവിധാനം ചെയുന്ന 'ബി നിലവറയും ഷാർജാ പള്ളിയും' (ബി എൻ എസ് പി) എന്ന ചിത്രത്തിലൂടെ ജഗതി എന്ന മഹാനടൻ തിരിച്ചെത്തുമ്പോൾ കൂടെ അജുവുമുണ്ട്. ഷാർജാപള്ളി ആമീൻ തങ്ങളായി ജഗതി എത്തുമ്പോൾ വാർഡ് കൗൺസിലർ സുമേഷായി അജുവുമെത്തുന്നു.

   അജുവിനും ജഗതിക്കുമൊപ്പം ശ്രീജിത്ത് രവി, മക്ബൂൽ സൽമാൻ, ജോമോൻ, നോബി, മാമുക്കോയ, കോട്ടയം നസീർ, അർജുൻ നന്ദകുമാർ, തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. മാമാങ്കം, തൃശ്ശൂർ പൂരം, മരയ്ക്കാർ എന്നിവയ്ക്ക് ശേഷം മണിക്കുട്ടനും ശക്തമായ ഒരു കഥാപാത്രമായി ബി നിലവറയിൽ വരുന്നുണ്ട്.

   രണ്ടാം ഷെഡ്യൂൾ ചിത്രീകരണം 2020 ആദ്യം തുടങ്ങുകയും ആദ്യ പകുതിയിൽ തന്നെ തീയറ്ററിൽ എത്തിക്കുകയും ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

   ബി എൻ എസ് പിയിൽ യുവനിരയിൽ നിന്നൊരു ഒരു സൂപ്പർ താരവും അഥിതി വേഷത്തിൽ അരങ്ങു തകർക്കാനെത്തുന്നുണ്ട്. അതിനുണ്ടായ കാലതാമസമാണ് ചിത്രീകരണത്തിലുണ്ടായ താമസം എന്നു അണിയറ പ്രവർത്തകർ അറിയിക്കുന്നു.

   First published:
   )}