• HOME
  • »
  • NEWS
  • »
  • film
  • »
  • Meenakshi | അഞ്ച് എപ്പിസോഡുകളിൽ മീനാക്ഷിയുടെ മിനി വെബ് സീരീസ് 'ഏഞ്ചലീന ആൻഡ് ദി ലെജൻഡ് ഓഫ് റെഡ് ബ്ലേഡ്'

Meenakshi | അഞ്ച് എപ്പിസോഡുകളിൽ മീനാക്ഷിയുടെ മിനി വെബ് സീരീസ് 'ഏഞ്ചലീന ആൻഡ് ദി ലെജൻഡ് ഓഫ് റെഡ് ബ്ലേഡ്'

ഫാന്റസി ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന സീരിസ് ആണിത്

  • Share this:
    ചലച്ചിത്ര താരം മീനാക്ഷി (actor Meenakshi) കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മിനി വെബ് സീരീസ് 'ഏഞ്ചലീന ആൻഡ് ദി ലെജൻഡ് ഓഫ് റെഡ് ബ്ലേഡ്' (Angelina & The Legend Of Red Blade) പുറത്തിറങ്ങി. ഫാന്റസി ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് ആക്ഷൻ കൊറിയോഗ്രാഫർ കൂടിയായ ജിതിൻ വക്കച്ചനാണ്. സ്റ്റുഡിയോ മോജോ ആണ് നിർമാണം. ജിതിൻ വക്കച്ചൻ, ബിലഹരി എസ്., സജിൻ രാജ് എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന സീരിസിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ദേവൻ എം.ടി.യും വിശാൽ മോഹൻദാസുമാണ്. എഡിറ്റിംഗ് ശ്രീജേഷ് ശ്രീധരനും പശ്ചാത്തല സംഗീതം ജേക്കബ് സാമും നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം അജിൻ എസ്.

    ഷാജു ശ്രീധർ, ഷൈൻ ആന്റണി തുടങ്ങി നിരവധി അഭിനേതാക്കൾ അണിനിരക്കുന്ന സീരിസ് സ്റ്റുഡിയോ മോജോയുടെ തന്നെ ഉടമസ്ഥതയിലുള്ള ഒ.ടി.ടി. പ്ലാറ്റുഫോം 'കൂടെ'യിലാണ് റിലീസായിരിക്കുന്നത്.



    Also read: Dulquer Salmaan in Chup | ദുൽഖർ സൽമാന്റെ 'ചുപ്' ഫ്രീവ്യൂ ടിക്കറ്റുകൾ വിറ്റുപോയത് കേവലം 10 മിനിറ്റിൽ

    ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) കേന്ദ്രകഥാപാത്രമായി എത്തുന്ന 'ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്' (Chup: Revenge of the Artist) എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ ടിക്കറ്റുകള്‍ വിറ്റുപോയത് ചുരുങ്ങിയ സമയംകൊണ്ട്. പത്ത് മിനിട്ടുകൊണ്ടാണ് ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുപോയത്. ബുക്ക് മൈ ഷോ വഴിയായിരുന്നു ടിക്കറ്റ് വില്‍പന നടന്നത്. ഈ വിവരം ദുൽഖർ സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കിട്ടു.

    സെപ്റ്റംബർ 20നാണ് ചിത്രത്തിന്റെ ഫ്രീവ്യൂ ഷോ നടക്കുന്നത്. പൊതുവേ നിരൂപകര്‍ക്കും സിനിമ രംഗത്തെ സെലിബ്രിറ്റികള്‍ക്കും മാത്രമായാണ് പ്രിവ്യൂഷോ ഒരുക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായാണ് ചുപിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കായി പ്രിവ്യൂ ഷോ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ നായകനായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് 'ചുപ്'. ആര്‍. ബാല്‍കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈ, അഹമ്മദാബാദ്, ലക്നൗ, ജയ്‌പൂർ, ബംഗ്ലൂർ, ചെന്നൈ, പുണെ, ഡൽഹി, കൊച്ചി, കൊൽക്കത്ത, ഹൈദരാബാദ് നഗരങ്ങളിലാണ് ഫ്രീവ്യൂ ഷോ ഒരുക്കിയിട്ടുള്ളത്.

    ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    Summary: Meenakshi Anoop, a known child artiste in Malayalam cinema is featured in a mini web-series Angelina and The Legend Of Red Blade. The film is streaming in Koode platform. It is touted to be in a fantasy thriller genre
    Published by:user_57
    First published: