കോളാമ്പി കഥയുമായി നിത്യ മേനോൻ; ട്രെയ്ലർ മോഹൻലാൽ പുറത്തിറക്കി
Actor Mohanlal unveils the trailer of Nithya Menen's Kolambi | കോളാമ്പി യുഗത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുന്ന ചിത്രമാണിത്
news18india
Updated: June 3, 2019, 5:43 PM IST

കോളാമ്പിയിൽ നിത്യ മേനോൻ
- News18 India
- Last Updated: June 3, 2019, 5:43 PM IST
പ്രാണയ്ക്ക് ശേഷം നിത്യ മേനോൻ നായികയാവുന്ന ടി.കെ. രാജീവ് കുമാർ ചിത്രം കോളാമ്പിയുടെ ട്രെയ്ലർ നടൻ മോഹൻലാൽ പുറത്തിറക്കി. സംവിധായകൻ രഞ്ജി പണിക്കർ, നിർമ്മാതാവ് സുരേഷ്കുമാർ തുടങ്ങിയവരെ വ്യത്യസ്ത ഗെറ്റപ്പുകളിൽ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ട്രെയ്ലറിന്റെ ഹൈലൈറ്റ്. നടി രോഹിണിയും ഒരു സുപ്രധാന വേഷത്തിലെത്തുന്നു. കൂടാതെ ഗായകൻ വിജയ് യേശുദാസ് ഒരു രംഗത്തു വന്ന് പോവുന്നുണ്ട്. ലൗഡ്സ്പീക്കർ കാലത്തിന് മുൻപ് ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കുന്നതിൽ നാട് നിറഞ്ഞു നിന്ന കോളാമ്പി യുഗത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുന്ന ചിത്രമാണിത്.
നീണ്ട ഇടവേളയ്ക്കു ശേഷം രാജീവ് കുമാർ സംവിധാന രംഗത്തു മടങ്ങി വരുന്ന ചിത്രം എന്ന സവിശേഷതയുണ്ട് കോളാമ്പിക്ക്. 2013ൽ പുറത്തിറങ്ങിയ 'അപ്പ് ആൻഡ് ഡൗൺ മുകളിൽ ഒരാളുണ്ട്' ആണ് രാജീവിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. അതിനു മുൻപിറങ്ങിയ 'തത്സമയം ഒരു പെൺകുട്ടി'യിലും നായിക നിത്യ മേനോൻ ആയിരുന്നു. രൂപേഷ് ഓമന നിർമ്മിക്കുന്ന ചിത്രം നിർമ്മാല്യം സിനിമയുടെ ബാനറിലാണ് പുറത്തു വരുന്നത്. പ്രഭാ വർമ്മ, വിനായക് ശശികുമാർ, മേരി ആൻ അലക്സാണ്ടർ തുടങ്ങിയവരുടെ വരികൾക്ക് ഈണമിടുന്നത് രമേശ് നാരായണൻ. ബോംബെ ജയശ്രീ, വിജയ് യേശുദാസ്, ശ്വേത, മധുശ്രീ നാരായൺ, മേരി ആൻ അലക്സാണ്ടർ തുടങ്ങിയവരാണ് ആലാപനം.