• HOME
  • »
  • NEWS
  • »
  • film
  • »
  • Mukesh | 'പറഞ്ഞ കാര്യങ്ങളിൽ മഹാത്മഗാന്ധിയൊക്കെ ഉണ്ട്, വെട്ടി നുറുക്കി വേറെ ഒന്നും കൊടുത്ത് കളയരുത്': മുകേഷ്

Mukesh | 'പറഞ്ഞ കാര്യങ്ങളിൽ മഹാത്മഗാന്ധിയൊക്കെ ഉണ്ട്, വെട്ടി നുറുക്കി വേറെ ഒന്നും കൊടുത്ത് കളയരുത്': മുകേഷ്

കല്ല്യാണ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയ മുകേഷിനെ 'മദ്യപിച്ച് മദോൻമത്തനായി മുകേഷ്' എന്ന് പരാമർശിക്കുന്ന വീഡിയോ ചിലയിടങ്ങളിൽ വന്നിരുന്നു

  • Share this:

    കൊച്ചി: ഓൺലൈൻ പേജുകളിൽ വരുന്ന വാർത്തകളെ ട്രോളി നടനും എം.എൽ.എയുമായ മുകേഷ്. ‘ഓ മൈ ഡാർലിംഗ്’ എന്ന തന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് മുകേഷ് ഓൺലൈൻ പേജുകളെ ട്രോളിയത്.

    ‘ഇവിടെ സംസാരിച്ചതിൽ മഹാത്മാ ഗാന്ധിയൊക്കെയുണ്ട്, അത് വെട്ടി നുറുക്കി ഗാന്ധിജിയെ പറ്റി അങ്ങനെ പറഞ്ഞു എന്നൊക്കെ പറഞ്ഞ് കൊടുത്ത് കളയരുത്’ എന്നായിരുന്നു മുകേഷ് പറഞ്ഞത്.

    നേരത്തെ മുകേഷിനെതിരെ ചില ഓൺലൈൻ പേജുകൾ വീഡിയോകൾ നൽകിയിരുന്നു. കല്ല്യാണ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയ മുകേഷിനെ ‘മദ്യപിച്ച് മദോൻമത്തനായി മുകേഷ്’ എന്ന രീതിയിലായിരുന്നു വീഡിയോകൾ എഡിറ്റ് ചെയ്ത് ചിലർ പ്രസിദ്ധീകരിച്ചിരുന്നത്.

    ‘ഓ മൈ ഡാർലിംഗ്’ എന്ന സിനിമയിൽ എത്തിയതിനെ കുറിച്ചും ചിത്രത്തിന്റെ നിർമാതാവിനെ പരിചയപ്പെട്ടതിനെ കുറിച്ചും മുകേഷ് ചടങ്ങിൽ സംസാരിച്ചു. ഇരുവരും നൈൽ നദിയുടെ ഉത്ഭവം കാണാൻ പോയതിനെ കുറിച്ചും പിന്നീട് അതിനടുത്തുള്ള ഗാന്ധി പ്രതിമ കണ്ടതിനെ കുറിച്ചും മുകേഷ് സംസാരിച്ചു.

    മലയാളത്തിന്റെ ബാലതാരമായിരുന്ന അനിഖ ആദ്യമായി നായികയാവുന്ന ചിത്രമാണ് ‘ഓ മൈ ഡാർലിംഗ്’. വാലന്റൈൻസ് ഡെ ആയ ഫെബ്രുവരി 14ന് കൊച്ചിയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്.

    Also read: Oh My Darling trailer | ലിപ്‌ലോക്ക് രംഗവുമായി അനിഖ സുരേന്ദ്രൻ; ‘ഓ മൈ ഡാർലിംഗ്’ ട്രെയ്‌ലർ

    ഷാൻ റഹ്‌മാൻ സംഗീതം പകർന്ന ഗാനങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചടങ്ങിൽ ചിത്രത്തിലെ താരങ്ങളായ അനിഖ, മെൽവിൻ, മുകേഷ്, മഞ്ജു പിള്ള, ഫുക്രു തുടങ്ങിയവർ പങ്കെടുത്തു.

    നടൻ ഷൈൻ ടോം ചാക്കോ ചടങ്ങിൽ പ്രത്യേക ക്ഷണിതാവായിരുന്നു. തിരക്കഥകൃത്ത് ജിനീഷ് മറ്റ് അണിയറ പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

    ഫെബ്രുവരി 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആൽഫ്രഡ് ഡി. സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമിക്കുന്നത്. ജിനീഷ് കെ. ജോയ് തിരക്കഥ ഒരുക്കുന്നു.

    മെൽവിൻ ജി. ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ൻ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അൻസാർ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീത പകരുന്നത് ഷാൻ റഹ്‌മാനാണ്. ലിജോ പോൾ എഡിറ്റിംഗും എം. ബാവ ആർട്ടും നിർവഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടർ.

    ചീഫ് അസോസിയേറ്റ്- അജിത് വേലായുധൻ, മ്യൂസിക്- ഷാൻ റഹ്‌മാൻ, ക്യാമറ- അൻസാർ ഷാ, എഡിറ്റർ- ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, ആർട്ട്- അനീഷ് ഗോപാൽ, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനോദ് എസ്, ഫിനാൻഷ്യൽ കണ്ട്രോളർ- പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികൾ- ബി. ഹരിനാരായണൻ, ലിൻഡ ക്വറോ, വിനായക് ശശികുമാർ, പി.ആർ.ഒ.- ആതിര ദിൽജിത്, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, ഡിസൈൻ കൺസൾട്ടന്റ്‌സ്- പോപ്‌കോൺ, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്‌സ്, സ്റ്റിൽസ്- ബിജിത് ധർമ്മടം എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

    Published by:user_57
    First published: