• HOME
  • »
  • NEWS
  • »
  • film
  • »
  • നീരജ് മാധവ് സംവിധായകനാവുന്നു

നീരജ് മാധവ് സംവിധായകനാവുന്നു

  • Last Updated :
  • Share this:
    2019ൽ ഒരു സന്തോഷ വാർത്തയുമായാണ് നടനും നർത്തകനുമായ നീരജ് മാധവ് എത്തിയിരിക്കുന്നത്. ഈ വർഷം മറ്റൊരു വേഷത്തിലും കൂടി പ്രത്യക്ഷപ്പെടാൻ തയ്യാറെടുക്കുകയാണ് നീരജ്. സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹവുമായാണ് താൻ ചലച്ചിത്ര മേഖലയിൽ എത്തിയതെന്നും, ആ ഒരാഗ്രഹത്തിന് പിന്നിലായിരുന്നു ഇത്രയും നാളുമെന്നുമാണ് നീരജ് പറയുന്നത്. എന്നാൽ ഈ വർഷം ഒരു സംവിധാന സംരംഭമുണ്ടാവും. ഈ ഉദ്യമത്തിന് സഹോദരൻ നവനീത് ഒപ്പമുണ്ട്.




    നീരജും നവനീതും ചേർന്നൊരു സോഷ്യൽ മീഡിയ വീഡിയോ വഴിയാണ് പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചത്. കുറെ നാളായി നീരജിന്റെ മനസിലുള്ള കഥയാണ് സിനിമയായി ഇരുവരുടെയും സംവിധാനത്തിൽ രൂപപ്പെടുന്നത്. നിലവിൽ സ്ക്രിപ്റ്റിലേക്കു കടക്കുകയാണ് അടുത്ത പടി. സംഗീതത്തിനും, ആക്ഷനും പ്രാധാന്യം നല്കുന്നതാവും ചിത്രം. നർത്തകനായും, അഭിനേതാവായും മിനി സ്‌ക്രീനിൽ നവനീത് തിളങ്ങിയിട്ടുണ്ട്.

    സ്വന്തം തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ലവകുശയിൽ നീരജ് നായകനായി വേഷമിട്ടിട്ടുണ്ട്. ഈ വർഷത്തേക്ക് താരത്തിന്റെ രണ്ടു ചിത്രങ്ങളുണ്ട് -- 'ക'യും, ചിറകും. ഇതിൽ ചിറക് എന്ന ചിത്രത്തിൽ ഒരു കാല് നഷ്ടപ്പെട്ട യുവാവിന്റെ ലുക്കിൽ നീരജ് പ്രത്യക്ഷപ്പെട്ട പോസ്റ്റർ നവവത്സര ദിനത്തിൽ പുറത്തിറങ്ങിയിരുന്നു.

    First published: