തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് പ്രഭാസ്. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ തന്റെ പുതിയ ചിത്രമായ രാധേശ്യാമിന്റെ പോസ്റ്റര്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. പൂജാ ഹെഡ്ഗെ നായികയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ തെലുങ്ക് സംവിധായകന് രാധാകൃഷ്ണ കുമാറാണ്.
തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായി എത്തുന്ന രാധേ ശ്യാം. മലയാളത്തിലടക്കമുള്ള ഭാഷകളിലാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. മയില്പീലിയോട് കൂടിയ നീല ഗൗണ്‍ ധരിച്ച് നില്ക്കുന്ന നായിക പൂജയെ നോക്കി നില്ക്കുന്ന പ്രഭാസിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്.
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. വരുന്ന ജനുവരി 14 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Also Read - ചിരിമാലയുമായി 'തിരിമാലി'; ബിബിന്‍ ജോര്‍ജ് - രാജീവ് ഷെട്ടി ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ശിക്കാരി ശംഭുവിനു ശേഷം എഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന തിരിമാലി എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രമുഖ മലയാള സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
ബിബിന്‍ ജോര്‍ജ്, ധര്മജന് ബോള്‍ഗാട്ടി, ജോണി ആന്റണി, അന്ന രേഷ്മ രാജന്(ലിച്ചി) എന്നിവരാണ് പ്രധാനകഥാപാത്രങ്ങള്‍. മുഴുനീള കോമഡി എന്റര്ടെയ്നര് വിഭാഗത്തില്‍പെടുന്ന സിനിമയാണ് തിരിമാലി.
സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേപ്പാളിലായിരുന്നു. സേവ്യര്‍ അലക്സും രാജീവ് ഷെട്ടിയും ചേര്‍ന്നാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ശിക്കാരി ശംഭു എന്ന സിനിമയ്ക്ക് ശേഷം ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
റാഫി-മെക്കാര്‍ട്ടിന്‍, ഷാഫി എന്നിവരുടെ കീഴില്‍ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് രാജീവ് ഷെട്ടി. ഷാഫിയുടെ 'ഒരു പഴയ ബോംബ് കഥ' എന്ന സിനിമയില്‍ ചീഫ് അസോസിയേറ്റായിരുന്നു. ആ സമയത്താണ് ബോംബ് കഥയിലെ നായകനായ ബിബിന്‍ ജോര്‍ജിനെ രാജീവ് പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ സൗഹൃദത്തില്‍ നിന്നാണ് ഈ സിനിമയിലേക്ക് ബിബിന്‍ എത്തിയത്. ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.
ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി, സംഗീതം ബിജിബാല്‍, പ്രോജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിങ് ജിത്ത്, കല അഖില്‍ രാജ്, കോസ്റ്റ്യൂം ഇര്‍ഷാദ്, മേക്കപ്പ് റോണെക്സ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ശ്രീകുമാര്‍ ചെന്നിത്തല. പി ആര് ഒ മഞ്ജു ഗോപിനാഥ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.