അഞ്ച് വയസ്സിൽ ആദ്യമായി ഗ്ലിസറിൻ; അഭിനയത്തിന്റെ ആദ്യ നാളുകളെക്കുറിച്ച്‌ രോഹിണി

'ഒരു പിടിവലി സീനിൽ എന്നെ എടുത്തെറിയുന്ന രംഗമുണ്ട്. ഒരു തവണ താഴെ വീണു'

news18india
Updated: January 19, 2019, 1:28 PM IST
അഞ്ച് വയസ്സിൽ ആദ്യമായി ഗ്ലിസറിൻ; അഭിനയത്തിന്റെ ആദ്യ നാളുകളെക്കുറിച്ച്‌ രോഹിണി
Rohini
  • News18 India
  • Last Updated: January 19, 2019, 1:28 PM IST IST
  • Share this:
1976ലെ തെലുങ്ക് ചിത്രം യശോദാ കൃഷ്ണയിലെ ബേബി രോഹിണിക്ക് പ്രായം അഞ്ച് വയസ്സ്. ക്യാമറയോ, അഭിനയമോ എന്തെന്നറിയാത്ത പ്രായത്തിൽ കണ്ണിലേക്ക് ഇറ്റു വീണ ഗ്ലിസറിന്റെ നീറ്റൽ ഇന്നും രോഹിണിയുടെ മനസ്സിലുണ്ട്. പണത്തിനും പ്രശസ്തിക്കും വേണ്ടി മക്കളെ സ്ക്രീനിനു മുൻപിൽ എത്തിക്കാനുള്ള മാതാപിതാക്കളുടെ പരാക്രമം അതുകൊണ്ടു തന്നെ അനാവശ്യമെന്നേ രോഹിണിക്ക് പറയാനുള്ളൂ. അത് കുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കുകയും, ആവശ്യമില്ലാത്ത പ്രായത്തിൽ അനാവശ്യ ശ്രദ്ധ അവരിൽ വരുത്തുകയും ചെയ്യും എന്ന് രോഹിണിയുടെ അഭിപ്രായം.

ഇനി സ്റ്റൈൽ മന്നൻ ദശമൂലം ദാമു

"ആ പ്രായത്തിൽ ആവശ്യത്തിലധികം പ്രശംസ കുട്ടിക്കാവശ്യമില്ല. സ്‌കൂളിൽ പോകുന്ന കാലത്ത് ഞാൻ മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തയായി തോന്നിയിരുന്നു. പഠിച്ചത് തമിഴ് നാട്ടിലെ സ്കൂളിലും, അഭിനയിച്ചത് തെലുങ്കിലുമായിരുന്നു. തമിഴ് കുട്ടികൾക്കെന്നെ അറിയില്ല. ഒപ്പമുള്ള കുട്ടികൾ എന്ത് കൊണ്ടാണ് എന്നെ മൈൻഡ് ചെയ്യാത്തതെന്നൊക്കെ തോന്നിപ്പോകും. ഞാൻ സിനിമയിൽ അഭിനയിക്കുന്നുവെന്നു പറഞ്ഞാൽ ഇവർ വിശ്വസിക്കില്ല. വല്ലാതെ ഒമാനിക്കപ്പെടുന്ന ഞാൻ അവിടെ ഒരു സാധാരണ കുട്ടിയാവുന്നുവെന്നത് ഒരു പ്രശ്നമാണ്."

"അഞ്ച് വയസ്സുള്ളപ്പോഴാണ് ആദ്യമായി കണ്ണിൽ ഗ്ലിസറിൻ പുരട്ടുന്നത്. ഒരു പിടിവലി സീനിൽ കാഞ്ചന എന്ന നടി എന്നെ എടുത്തെറിയുന്ന രംഗമുണ്ട്. പലതവണ റിഹേഴ്സൽ നടത്തി. ഒരു തവണ താഴെ വീണു, അത് ഭയങ്കര ഷോക്ക് ആയി പോയി. പിന്നെ ഒരു ഫൈറ്റ് സീനിൽ ഭാര്യയേയും കുട്ടിയേയും കടത്തിക്കൊണ്ടു പോകുന്ന രംഗം. അവിടെ ഒരാളുടെ കയ്യിൽ നിന്നും വേറൊരാളുടെ കയ്യിലേക്ക് കുട്ടി എടുത്തെറിയപ്പെടുകയാണ്. എനിക്ക് എന്താണ് നടക്കുന്നതെന്നറിയില്ല. ആകെ അസ്വസ്ഥയായി," ന്യൂസ് 18 കേരളം അസ്സോസിയേറ്റ് എഡിറ്റർ ശരത് ചന്ദ്രനുമായുള്ള അഭിമുഖത്തിൽ രോഹിണി മനസ്സ് തുറക്കുന്നു. പൂർണ്ണരൂപം വരികൾക്കിടയിൽ പരിപാടിയിൽ ജനുവരി 20 രാവിലെ 9 മണിക്കും രാത്രി 9 മണിക്കും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 19, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍