നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇടവേളയ്‌ക്കു ശേഷം നടി ശാരി വീണ്ടും മലയാളത്തിൽ; 'വിഡ്‌ഢികളുടെ മാഷ്' ടൈറ്റിൽ പോസ്റ്റർ റിലീസായി

  ഇടവേളയ്‌ക്കു ശേഷം നടി ശാരി വീണ്ടും മലയാളത്തിൽ; 'വിഡ്‌ഢികളുടെ മാഷ്' ടൈറ്റിൽ പോസ്റ്റർ റിലീസായി

  Actor Shari will be back in Malayalam cinema with Viddikalude Mash | 'വിഡ്‌ഢികളുടെ മാഷ്' എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി

  'വിഡ്‌ഢികളുടെ മാഷ്' ടൈറ്റിൽ പോസ്റ്റർ, നടി ശാരി

  'വിഡ്‌ഢികളുടെ മാഷ്' ടൈറ്റിൽ പോസ്റ്റർ, നടി ശാരി

  • Share this:
   'വിഡ്‌ഢികളുടെ മാഷ്' (Viddikalude Mash) എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. നടി ശാരി, പ്രൊഡക്ഷൻ ഡിസൈനർ എൻ.എം. ബാദുഷ, ദേവ് മോഹൻ, വിഷ്ണു ഗോവിന്ദൻ, ബിലഹരി, സുരഭി ലക്ഷ്മി, വി.കെ. പ്രകാശ്, പ്രജേഷ് സെൻ, അഞ്ജലി നായർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്ത് വന്നിരിക്കുന്നത്.

   നവാഗതനായ അനീഷ് വി.എയുടെ സംവിധാനത്തിൽ ദിലീപ് മോഹൻ, അഞ്ചലി നായർ, ശാരി എന്നിവരെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്നു. ദിലീപ് മോഹൻ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രത്തിൽ മണിയൻപിള്ള രാജു, അനീഷ് ഗോപാൽ, തമിഴ് നടൻ മനോബാല, മണികണ്ഠൻ പട്ടാമ്പി (മറിമായം), സുനിൽ സുഖദ, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ എന്നീ താരങ്ങളും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ അഖിൽ സി.ജെ., സ്‌റ്റീവ്, ദിവിൻ പ്രഭാകർ, ദിലീപ് പാലക്കാട്, അമേയ തുമ്പി എന്നിവരും അണിനിരക്കുന്നു.

   ബിജി ബാൽ സംഗീതം ഒരുക്കിയിരിക്കുന്ന സിനിമയിൽ റഫീഖ് അഹമ്മദിന്റെ വരികൾ പാടിയിരിക്കുന്നത് കെ.എസ്. ചിത്രയും സൂരജ് സന്തോഷുമാണ്. മാഫിയ ശശി സംഘട്ടനം ഒരുക്കിയിരിക്കുന്നു.

   നർമ്മവും ആക്ഷേപ ഹാസ്യത്തിലും പൊതിഞ്ഞ് ഈ വിഷ്വൽ ട്രീറ്റ് ബാംഗ്ലൂരിലെ പ്രൊഡക്ഷൻ കമ്പനിയായ ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നത്.

   ശരിയായ അദ്ധ്യാപനം ഒരു അദ്ധ്യാപകന്റെ ജീവിതത്തിലൂടെ വരച്ച് കാട്ടുവാൻ ശ്രമിക്കുന്ന കഥയിൽ പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള സൗഹൃദങ്ങളും ഹൃദയബന്ധങ്ങളും മാറ്റുരക്കുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ് ഇതെന്ന് നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിൽ മടങ്ങിയെത്തിയ ശാരി അഭിപ്രായപ്പെട്ടു.   Also read: Amrutha Suresh | ക്ഷുഭിതയായി അമൃതയുടെ മകൾ അവന്തിക; കുഞ്ഞിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി അമ്മയും

   ഗായിക അമൃത സുരേഷിന്റെ (Amrutha Suresh) ഏക മകളാണ് പാപ്പു എന്ന് വിളിക്കുന്ന അവന്തിക (Avanthika). അമ്മയെപ്പോലെ തന്നെ സോഷ്യൽ മീഡിയയിൽ പാപ്പു എന്ന മിടുക്കിക്കുട്ടി സജീവമാണ്. പാപ്പുവിനും അമൃതയുടെ അമ്മ ലൈലക്കുമായി ഒരു വ്ലോഗ് തന്നെയുണ്ട്. പപ്പുവിന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ പോസ്റ്റ് ചെയ്യാൻ ലോക്ക്ഡൌൺ നാളുകളിൽ ആരംഭിച്ചതാണ് ഈ യൂട്യൂബ് വ്ലോഗ്. പാപ്പു ആൻഡ് ഗ്രാൻഡ്മാ എന്നാണ് വ്ലോഗിന് പേര് നൽകിയിട്ടുള്ളത്. ഇതിനു പുറമെ അമൃതയുടെയും അഭിരാമിയുടെയും പേജുകളിൽ പാപ്പു സ്ഥിരം സാന്നിധ്യമാണ്.

   ഇപ്പോൾ അവന്തിക മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു വീഡിയോ പോസ്റ്റുമായാണ് അമൃത എത്തിയിട്ടുള്ളത്. പാപ്പു ആകെ ക്ഷുഭിതയായുള്ള നിൽപ്പാണ്. ശേഷം അമ്മയോട് ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങളും ഉയർത്തുന്നു. എല്ലാത്തിനും അമൃത വളരെ ക്ഷമയോട് കൂടി തന്നെ ഉത്തരങ്ങളും നൽകുന്നു. വീടിനുള്ളിൽ വച്ച് തന്നെ ഷൂട്ട് ചെയ്ത വീഡിയോയാണിത്.
   Published by:user_57
   First published:
   )}