• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES ACTOR SHEELA TO DIRECT A MOVIE IN

SPECIAL: അഭിനേത്രി ഷീല വീണ്ടും സംവിധായികയാവുന്നു; ചിത്രം അടുത്ത വർഷം

Sheela to direct a movie in 2020 | ചിത്രം 2020ൽ ആരംഭിക്കും

ഷീല

ഷീല

  • Share this:
    ഒരു ചെറിയ ഇടവേളക്ക് ശേഷം ക്യാമറക്ക് മുന്നിൽ മടങ്ങി വരികയാണ് മലയാള സിനിമക്ക് പകരം വയ്ക്കാനില്ലാത്ത താരറാണി ഷീല. 'എ ഫോർ ആപ്പിൾ' എന്ന പുതിയ ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ, മലയാളി പ്രേക്ഷകർക്ക് നൽകാൻ മറ്റൊരു സന്തോഷ വാർത്ത കൂടിയുണ്ട് ഷീലയുടെ പക്കൽ. ഷീല വീണ്ടും സംവിധായികയാവുന്നു. ന്യൂസ് 18 മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഷീല അക്കാര്യം വെളിപ്പെടുത്തിയത്.



    കഥ, തിരക്കഥ, സംഭാഷണം ഒക്കെയും തയാറായ ചിത്രം 2020ൽ ആരംഭിക്കും. ഗോകുലം ഗോപാലൻ ആണ് നിർമ്മാതാവ്. ഒരു പ്രമുഖ താരത്തെ പ്രധാന വേഷത്തിലേക്ക് കണ്ടെത്തുന്നതോടു കൂടി സിനിമയ്ക്കു തുടക്കമാവും. ഷീലയുടെ സംവിധാനതിൽ ക്യാമറക്കു മുൻപിലെത്തുന്ന ആ 'ഭാഗ്യജാതകം' ആര് എന്ന ആകാംഷയാവും ഇനി പ്രേക്ഷകർക്ക്.

    ആദ്യമായല്ല ഷീല സംവിധായികയുടെ മേലങ്കി അണിയുന്നത്. 1970-80 കാലഘട്ടത്തിൽ യക്ഷഗാനം, ശിഖരങ്ങൾ തുടങ്ങിയ ചിത്രങ്ങൾ ഷീല സംവിധാനം ചെയ്തിട്ടുണ്ട്. രണ്ടു ചിത്രങ്ങളുടെയും തിരക്കഥയും ഷീലയുടേതാണ്. ഒരു മമ്മൂട്ടി ചിത്രത്തിനും ഷീല കഥയും തിരക്കഥയും ഒരുക്കിയിരുന്നു. 'ഒന്ന് ചിരിക്കൂ' എന്ന ചിത്രം സംവിധാനം ചെയ്തത് പി.ജി. വിശ്വംഭരൻ. കൂടാതെ ഒരു ടെലി-സീരിയലും ചെയ്തിരുന്നു. 'നിനൈവുകളെ നീംഗിവിട്' എന്ന സീരിയലിൽ ജയഭാരതിയും ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നു.

    First published:
    )}