• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ബ്രിജിറ്റ് ഐ ലവ് യു; മീ ടൂ': തന്റെ ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിലെ രംഗം പങ്കു വച്ച് സിദ്ദിഖ്

Actor Sidhique shares a MeToo clipping from his movie on Facebook page | കോടതി സമക്ഷം ബാലൻ വക്കീലിലെ സെക്കൻഡുകൾ നീളുന്ന ക്ലിപ്പിങ്ങാണ് ആരാധകർക്ക് മുന്നിൽ സിദ്ധിഖ് ഫേസ്ബുക് പേജിൽ അവതരിപ്പിക്കുന്നത്

news18india
Updated: May 23, 2019, 6:02 PM IST
'ബ്രിജിറ്റ് ഐ ലവ് യു; മീ ടൂ': തന്റെ ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിലെ രംഗം പങ്കു വച്ച് സിദ്ദിഖ്
കോടതി സമക്ഷം ബാലൻ വക്കീലിൽ സിദ്ധിഖ്
  • Share this:
നടി രേവതി സമ്പത് മീ ടൂ ആരോപണം ഉന്നയിച്ചതിനു തൊട്ടു പിന്നാലെ താൻ അഭിനയിച്ച രംഗം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് നടൻ സിദ്ദിഖ്. കോടതി സമക്ഷം ബാലൻ വക്കീലിലെ സെക്കൻഡുകൾ നീളുന്ന ക്ലിപ്പിങ്ങാണ് ആരാധകർക്ക് മുന്നിൽ സിദ്ധിഖ് ഫേസ്ബുക് പേജിൽ അവതരിപ്പിക്കുന്നത്. ടൂറിസ്ററ് ഗൈഡായി പ്രവർത്തിക്കുന്ന കഥാപാത്രം ഒരു വിദേശ വനിതാ വിനോദ സഞ്ചാരിയെ നോക്കി പറയുന്ന രംഗമാണ് ഇത്. 'ബ്രിജിറ്റ് ഐ ലവ് യു' എന്ന് സിദ്ദിഖ് പറയുമ്പോൾ, മീ ടൂ എന്ന് തിരികെ പറയുന്ന വനിതയാണ് ഈ രംഗത്തിൽ. ശേഷം സിദ്ധിഖിന്റെ കഥാപാത്രം ഓടി രക്ഷപ്പെടുന്നതാണ് കാണിക്കുന്നത്.



ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആണ് നടി രേവതി സമ്പത്ത് സിദ്ധിഖിനെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് നടൻ തന്നോട് അപമര്യാദയായി പെരുമാറി എന്നാണ് ആരോപണം. ഒരു സിനിമയുടെ പ്രദർശന വേളയിൽ ആയിരുന്നു മോശം പെരുമാറ്റം എന്നും ഫേസ്ബുക് പോസ്റ്റിൽ രേവതി പരാമർശിക്കുന്നു. സിദ്ധിഖും കെ.പി.എ.സി. ലളിതയും ചേർന്ന് 2018 ഒക്ടോബറിൽ നടത്തിയ പ്രസ് മീറ്റിന്റെ വിഡിയോക്കൊപ്പമായിരുന്നു പോസ്റ്റ്. മുൻപ് സംവിധായകൻ രാജേഷ് ടച്ച്റിവറിനുമെതിരെ മീ ടൂ പരാമർശവുമായി രേവതി എത്തിയിരുന്നു.

First published: May 23, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...