നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • നടൻ ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    നടൻ ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    ഇന്ന് രാവിലെ കൊച്ചിയിലെ ലാൽ മീഡിയയിൽ വച്ചാണ് ശ്രീനിവാസന് അസ്വസ്ഥത അനുഭവപ്പെട്ടത്

    ശ്രീനിവാസൻ

    ശ്രീനിവാസൻ

    • News18
    • Last Updated :
    • Share this:
      കൊച്ചി: നടൻ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ കൊച്ചിയിലെ ലാൽ മീഡിയയിൽ വച്ചാണ് ശ്രീനിവാസന് അസ്വസ്ഥത അനുഭവപ്പെട്ടത്. രാവിലെ ഡബ്ബിംഗിനായി ലാൽ മീഡിയയിൽ എത്തിയ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാറിൽനിന്ന് ഇറങ്ങിയില്ല. അതേ വാഹനത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

      ശ്രീനിവാസനോട് മക്കൾ തിരക്കഥ ചോദിക്കാത്തതെന്തു കൊണ്ട്?

      ശ്രീനിവാസൻ തിരക്കഥ രചിച്ച ഞാൻ പ്രകാശൻ എന്ന ചിത്രം അടുത്തിടെയാണ് തിയറ്ററിലെത്തിയത്. ഏറെക്കാലത്തിന് ശേഷം സത്യൻ അന്തിക്കാട് - ശ്രീനിവാസൻ ടീം ഒന്നിച്ച ചിത്രമായിരുന്നു ഇത്.

      അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്‍റെ തിരക്കഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ ശ്രീനിവാസൻ കഴിഞ്ഞ ദിവസം കൊയിലാണ്ടി കോടതിയിൽ ഹാജരായിരുന്നു. ചിത്രത്തിന്‍റെ തിരക്കഥ തന്‍റേതാണെന്ന് അവകാശപ്പെട്ട് സത്യചന്ദ്രൻ പൊയിൽക്കാവ് എന്നയാളാണ് കോടതിയിൽ ഹർജി നൽകിയത്.
      First published:
      )}