• HOME
  • »
  • NEWS
  • »
  • film
  • »
  • നടൻ ശ്രീനിവാസന് വെന്റിലേറ്റർ സഹായം ഒഴിവാക്കി

നടൻ ശ്രീനിവാസന് വെന്റിലേറ്റർ സഹായം ഒഴിവാക്കി

24 മണിക്കൂറിനുള്ളിൽ മുറിയിലേക്ക് മാറ്റാം എന്നാണ് പ്രതീക്ഷ

ശ്രീനിവാസൻ

ശ്രീനിവാസൻ

  • Share this:
    കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും, സംവിധായകനും, തിരക്കഥാകൃത്തുമായ ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നു മാറ്റി. 24 മണിക്കൂറിനുള്ളിൽ മുറിയിലേക്ക് മാറ്റാം എന്നാണ് പ്രതീക്ഷ. അധികം വൈകാതെ തന്നെ വെന്റിലേറ്റർ സപ്പോർട്ട് മാറ്റാം എന്നായിരുന്നു ഇതിന് മുൻപ് ലഭിച്ച സൂചന. രക്തസർമ്മർദ്ദം, രക്തത്തിലെ ഓക്സിജൻ നില ഇവയെല്ലാം സാധാരണ നിലയിൽ ആയിട്ടുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെയാണ് ശ്രീനിവാസനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    നടൻ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ പുരോഗതി

    ഇന്നലെ രാവിലെ കൊച്ചിയിലെ ലാൽ മീഡിയയിൽ വച്ചാണ് ശ്രീനിവാസന് അസ്വസ്ഥത അനുഭവപ്പെട്ടത്. രാവിലെ ഡബ്ബിംഗിനായി ലാൽ മീഡിയയിൽ എത്തിയ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാറിൽനിന്ന് ഇറങ്ങിയില്ല. അതേ വാഹനത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐ.സി.സി.യുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം വരെയും ആരോഗ്യം ആശങ്കാജനകമായിരുന്നു.

    First published: