• HOME
  • »
  • NEWS
  • »
  • film
  • »
  • Sita Ramam | ദുൽഖറിന്റെ 'സീതാരാമം'; ബ്രിഗേഡിയർ വിഷ്ണു ശർമ്മയായി നടൻ സുമന്ത്

Sita Ramam | ദുൽഖറിന്റെ 'സീതാരാമം'; ബ്രിഗേഡിയർ വിഷ്ണു ശർമ്മയായി നടൻ സുമന്ത്

സീതാരാമം 2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്

  • Last Updated :
  • Share this:
    ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന ചിത്രം സീതാരാമത്തിലെ (Sita Ramam) സുമന്ത് കുമാറിന്റെ (Sumanth Kumar) ക്യാരക്ടർ പോസ്റ്റർ പുറത്ത്. ബ്രിഗേഡിയർ വിഷ്ണു ശർമയായിട്ടാണ് സുമന്ത് കുമാർ വേഷമിടുന്നത്. ദുൽഖർ സൽമാനും ഹനു രാഘവപുടിയും സ്വപ്ന സിനിമാസും ഒന്നിക്കുന്ന സീതാരാമം 2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.

    വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡിയായി മൃണാൽ താക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

    തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം ചിത്രം റിലീസ് ചെയ്യും.
    തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം നിർമ്മിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി.എസ്. വിനോദാണ്. ഛായാഗ്രഹണ സഹായം നിർവ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്.



    അഭിനേതാക്കൾ: ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ വേഷമിടുന്നു.

    സാങ്കേതിക സംഘം: സംവിധായകൻ- ഹനു രാഘവപുടി, നിർമ്മാതാക്കൾ- അശ്വിനി ദത്ത്, ബാനർ- സ്വപ്ന സിനിമ, അവതരിപ്പിക്കുന്നത്- വൈജയന്തി മൂവീസ്, ഡിഒപി- പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, സംഗീത സംവിധായകൻ- വിശാൽ ചന്ദ്രശേഖർ, എഡിറ്റർ- കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ബാബു, കലാസംവിധാനം- വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ; കോസ്റ്റ്യൂം ഡിസൈനർ- ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഗീതാ ഗൗതം, പി.ആർ.ഒ.- ആതിര ദിൽജിത്.

    Summary: Character look of actor Sumanth Kumar from Dulquer Salmaan starrer Sita Ramam has been released. He appears as brigadier Vishnu Sharma. The film is slated for a worldwide release on August 5. The movie is a romantic entertainer having Mrunal Thakkur playing lady lead as Seethalakshmi and Dulquer playing Lt. Ram
    Published by:user_57
    First published: