നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'പൊൻമകൾ വന്താൽ': റിലീസ് ദിവസം സിനിമ വീട്ടിലിരുന്ന് കണ്ട് സൂര്യയും ജ്യോതികയും

  'പൊൻമകൾ വന്താൽ': റിലീസ് ദിവസം സിനിമ വീട്ടിലിരുന്ന് കണ്ട് സൂര്യയും ജ്യോതികയും

  മലയാളചിത്രമായ സൂഫിയും സുജാതയും ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് ആമസോൺ പ്രൈമിൽ ഓൺലൈൻ റിലീസ് ആകുന്നത്.

  ജ്യോതിക (പൊന്മകൾ വന്താൾ)

  ജ്യോതിക (പൊന്മകൾ വന്താൾ)

  • News18
  • Last Updated :
  • Share this:
   ഇന്ത്യൻ സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി ജ്യോതിക ചിത്രം 'പൊൻമകൾ വന്താൽ.' തിയറ്ററുകളിൽ റിലീസ് ചെയ്യാതെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമെന്ന പെരുമ ഈ ജ്യോതിക ചിത്രത്തിനാണ്.

   ജ്യോതിക മുഖ്യവേഷത്തിൽ എത്തിയ പൊൻമകൾ വന്താൽ നടൻ സൂര്യയുടെ റ്റുഡി പ്രൊഡക്ഷൻസ് ആണ് നിർമിച്ചത്.
   കടുത്ത എതിർപ്പുകൾക്കിടെയാണ് ആമസോൺ പ്രൈമിലൂടെ ചിത്രം ഇന്ന് റിലീസ് ചെയ്തത്.   വീട്ടിൽ ജ്യോതികയ്ക്കൊപ്പം ആമസോൺ പ്രൈമിൽ സിനിമ കാണുന്ന ചിത്രം സൂര്യ ആരാധകർക്കായി ഫേസ്ബുക്കിൽ പങ്കുവെച്ചു. ഭാഗ്യരാജ്, പ്രതാപ് പോത്തന്‍, ആര്‍. പാര്‍ഥിപന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

   മലയാളചിത്രമായ സൂഫിയും സുജാതയും ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് ആമസോൺ പ്രൈമിൽ ഓൺലൈൻ റിലീസ് ആകുന്നത്.

   Published by:Joys Joy
   First published: