HOME » NEWS » Film » MOVIES ACTOR SUSHANT SINGH RAJPUT WRITING WITH BOTH HANDS VIDEO GOES VIRAL UPDATE

VIRAL VIDEO | ഒരു കൈ കൊണ്ടല്ല, രണ്ടു കൈകൾ കൊണ്ടും ഒരുമിച്ച് എഴുതുന്ന സുശാന്ത്

ഛിച്ചോരിലെ സുശാന്തിന്റെ സഹതാരങ്ങൾ ആയിരുന്ന ശ്രദ്ധ കപൂറും താഹിർ രാജ് ഭാസിനും വരുൺ ശർമയും അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ പങ്കു വെച്ചിരുന്നു.

News18 Malayalam | news18
Updated: June 23, 2020, 5:45 PM IST
VIRAL VIDEO | ഒരു കൈ കൊണ്ടല്ല, രണ്ടു കൈകൾ കൊണ്ടും ഒരുമിച്ച് എഴുതുന്ന സുശാന്ത്
Sushant singh rajput (Image:Instagram)
  • News18
  • Last Updated: June 23, 2020, 5:45 PM IST
  • Share this:
മരണത്തിനു ശേഷവും നടൻ സുശാന്ത് സിംഗ് രാജ്പുതിനെക്കുറിച്ചുള്ള വാർത്തകൾ നിലയ്ക്കുന്നില്ല. സുശാന്തിന്റെ പഴയകാലത്തെ ഫോട്ടോകളും സുഹൃത്തുക്കൾക്കൊപ്പമുള്ള വീഡിയോകളും അദ്ദേഹത്തിന്റെ മരണത്തിനു ശേഷം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇത്തവണ വൈറലായിരിക്കുന്നത്.

ഒരു കൈ കൊണ്ടല്ല, രണ്ട് കൈകൾ കൊണ്ടും ഒരുമിച്ചെഴുതുന്ന സുശാന്ത്. ഛിച്ചോർ സിനിമയുടെ ഷൂട്ടിനിടെ പകർത്തിയ വീഡിയോയയാണ് ഇതെന്നാണ് കരുതുന്നത്. ഛിച്ചോരിൽ തനിക്കൊപ്പമുള്ള സഹനടൻ താഹിർ രാജ് ഭാസിന്റെ പേര് രണ്ട് കൈകൾ കൊണ്ടും ഒരുമിച്ച് എഴുതുന്നതാണ് വീഡിയോ.

You may also like:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊല്ലം സ്വദേശി മരിച്ചു [NEWS]ചൈനീസ് ചാരപ്പണിക്ക് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ: കെ സുരേന്ദ്രൻ [NEWS] ഗർഭിണിയായ ജാമിയ മിലിയ വിദ്യാർഥിനി സഫൂറ സർഗാറിന് ജാമ്യംക്കും [NEWS]

ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോയാണിത്. അതീവശ്രദ്ധയോടെ പേര് എഴുതുന്ന സുശാന്തിനെയാണ് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്. പേര് എഴുതി കഴിയുന്നതും വിജയ അടയാളം കാണിച്ച് ആഹ്ലാദവും പങ്കുവെയ്ക്കുന്നുണ്ട്.

 




ജൂൺ 14ന് ബോളിവുഡ് താരത്തെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഛിച്ചോരിലെ സുശാന്തിന്റെ സഹതാരങ്ങൾ ആയിരുന്ന ശ്രദ്ധ കപൂറും താഹിർ രാജ് ഭാസിനും വരുൺ ശർമയും അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ പങ്കു വെച്ചിരുന്നു.
First published: June 23, 2020, 5:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories