മനുഷ്യ മനസ്സിലെ മാസ്ക് അനാവരണം ചെയ്യുന്ന ചിത്രം 'മാസ്ക്'; നായകൻ ടോണി

Actor Tony to play male lead in the movie Mask | 'അബ്ക്കാരി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടൻ ടോണിയുടെ നൂറ്റിനാല്പതാമത്തെ ചിത്രമാണിത്

News18 Malayalam | news18-malayalam
Updated: August 27, 2020, 6:34 AM IST
മനുഷ്യ മനസ്സിലെ മാസ്ക് അനാവരണം ചെയ്യുന്ന ചിത്രം 'മാസ്ക്'; നായകൻ ടോണി
'മാസ്ക്' സിനിമയുടെ ചിത്രീകരണവേളയിൽ നിന്നും
  • Share this:
ചലച്ചിത്ര നടന്‍ ടോണിയെ കേന്ദ്ര കഥാപാത്രമാക്കി നിഷാദ് വലിയവീട്ടിൽ, അസീസ് പാലക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം 'മാസ്ക്ക്' തൃപ്പൂണിത്തറയില്‍ ചിത്രീകരണം ആരംഭിച്ചു.

പിച്ചു ആൻഡ് കിച്ചു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ശ്രീകണ്ഠാപുരം നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ അജ്മല്‍, പി.പി. രഞ്ജിത്ത് നെട്ടൂര്‍, ജിപ്സ ബീഗം, ബേബി ഫിര്‍സ തുടങ്ങിയവരും അഭിനയിക്കുന്നു.

മുഖത്തെ മാസ്ക്ക് കാണാം. എന്നാൽ, കാണാത്ത മാസ്ക്കുണ്ട് പലരുടേയും മനസ്സിന്. പറയുന്നത് ഒന്ന്, പ്രവർത്തിക്കുന്നത് മറ്റൊന്ന്. അത്തരം മനുഷ്യരുടെ മനസിനിട്ട മാസ്ക്ക് അനാവരണം ചെയ്യുകയാണീ ഈ ചെറുചിത്രത്തിലൂടെ.നിരവധി ഹിറ്റ് പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ ചന്ദ്രൻ രാമന്തളി തിരക്കഥയും സംഭാഷണവുമെഴുതുന്നു. സംഗീതം: മന്‍ജിത്ത് സുമന്‍.

'അബ്ക്കാരി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടൻ ടോണിയുടെ നൂറ്റിനാല്പതാമത്തെ ചിത്രമാണിത്. സൂപ്പർ സ്റ്റാറുകളുടേതുൾപ്പെടെ 125-ല്‍ പരം ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിർവ്വഹിച്ച അസീസ് പാലക്കാട് ആദ്യമായി സംവിധായകനാവുകയാണ് ഈ ചിത്രത്തിലൂടെ.

ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായ '501 ഡെയ്സ്' എന്ന ചിത്രത്തിനു ശേഷം നിഷാദ് വലിയ വീട്ടിൽ സംവിധായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് 'മാസ്ക്ക്'.
Published by: meera
First published: August 27, 2020, 6:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading