• HOME
  • »
  • NEWS
  • »
  • film
  • »
  • Kala Movie | 'വാക്കുപാലിച്ചു'; കളയിലെ റൊമാന്‍റിക് സീനിന്‍റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് ടൊവിനോ തോമസ്

Kala Movie | 'വാക്കുപാലിച്ചു'; കളയിലെ റൊമാന്‍റിക് സീനിന്‍റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് ടൊവിനോ തോമസ്

ടൊവിനോയുടെ പുറത്ത് കയറിയിരുന്ന് രംഗം ചിത്രീകരിക്കുന്ന കാമറമാനെയും സമീപത്തായി നായിക ദിവ്യ പിള്ളയെയും വീഡിയോയില്‍ കാണാം. 

Kala-Behind the scenes

Kala-Behind the scenes

  • Last Updated :
  • Share this:
    ഏറ്റവും പുതിയ ചിത്രം 'കള'യുടെ 'ബിഹൈൻഡ് ദി സീൻസ്'വീഡിയോയുമായി നായകൻ ടൊവിനോ തോമസ്. ചിത്രത്തിലെ ഒരു റൊമാന്‍റിക് രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ ആണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'ഇങ്ങനെയാണ് അത് ചെയ്തത്' 'ഞാൻ എന്‍റെ വാക്ക് പാലിച്ചു' എന്നിങ്ങനെ ഹാഷ്ടാഗുകളും വീഡിയോയ്ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. ടൊവിനോയുടെ പുറത്ത് കയറിയിരുന്ന് രംഗം ചിത്രീകരിക്കുന്ന കാമറമാനെയും സമീപത്തായി നായിക ദിവ്യ പിള്ളയെയും വീഡിയോയില്‍ കാണാം.




    അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്ത കള രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്. കേരളത്തിന് പുറമേ, കാനഡയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.  കാനഡ തിയേറ്റർ ലിസ്റ്റ് ടൊവിനോ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു

    ടൊവിനോയുടെ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളാണ് ഈ 'ആക്ഷൻ ത്രില്ലർ' ചിത്രത്തിന്റെ ഹൈലൈറ്റ്. മനുഷ്യന്റെ പരിണാമത്തിലൂന്നിയ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. രോഹിതിനൊപ്പം യദു പുഷ്പാകരനും ചേർന്നാണ് കളയുടെ രചന നിർവഹിച്ചിരിക്കുന്നത്. ദിവ്യ പിള്ളയാണ് നായികയായി എത്തുന്ന ചിത്രത്തിൽ, ലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആരിഷ്, പതിനെട്ടാം പടി ഫെയിം മൂർ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു..

    Also Read-Tovino Thomas | Kala | ടൊവിനോയെ ഇനിയും മലയാള സിനിമ തിരിച്ചറിഞ്ഞിട്ടില്ല; ആരാധകന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു

    ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയാണ് ടൊവിനോയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ഗോദയ്ക്ക് ശേഷം ബേസിലും ടൊവിനോയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിന്നിൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കോവിഡ് ലോക്ക്ഡൗൺ മൂലം മുടങ്ങിയ സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയാക്കിയത്.

    കീർത്തി സുരേഷ് നായികയാകുന്ന വാഷി, ആഷിക് അബു ചിത്രം നാരദൻ എന്നിവയാണ് ടൊവിനോയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. കൂടാതെ ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്ന കാണെക്കാണെയുടെ ചിത്രീകരണവും പുരോഗമിക്കുന്നുണ്ട്.
    Published by:Asha Sulfiker
    First published: