• HOME
  • »
  • NEWS
  • »
  • film
  • »
  • നടൻ ഉദയ് രാജ് തമിഴിൽ നിന്നും മലയാളത്തിലേക്ക്; 'വള്ളിച്ചെരുപ്പ്' പൂർത്തിയായി

നടൻ ഉദയ് രാജ് തമിഴിൽ നിന്നും മലയാളത്തിലേക്ക്; 'വള്ളിച്ചെരുപ്പ്' പൂർത്തിയായി

ഒരു മുത്തച്‌ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധത്തിന്റെ വിവിധ തലങ്ങളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം

വള്ളിച്ചെരുപ്പ്

വള്ളിച്ചെരുപ്പ്

  • Share this:
റീൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴർക്ക് സുപരിചിതനായ ബിജോയ് കണ്ണൂർ (ഉദയ് രാജ്) ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രമാണ് 'വള്ളിച്ചെരുപ്പ്'. ഒരു മുത്തച്‌ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധത്തിന്റെ വിവിധ തലങ്ങളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് കണ്ണൂർ വേഷമിടുന്നത്. കൊച്ചുമകനാകുന്നത് മാസ്റ്റർ ഫിൻ ബിജോയ് ആണ്. ഏഷ്യാനെറ്റ് പ്ളസ്സിലൂടെ പോപ്പുലറായ ചിന്നുശ്രീ വൽസലനാണ് നായിക.

തിരുവനന്തപുരം വെള്ളായണിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. ബിജോയ് കണ്ണൂർ (ഉദയരാജ്), ചിന്നുശ്രീ വർസലൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർക്കു പുറമെ കൊച്ചുപ്രേമൻ , സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ, എസ്.ആർ. ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

ബാനർ - ശ്രീമുരുകാ മൂവി മേക്കേഴ്സ്, തിരക്കഥ, സംവിധാനം - ശ്രീഭാരതി, നിർമ്മാണം - സുരേഷ് സി.എൻ., ഛായാഗ്രഹണം - റിജു ആർ അമ്പാടി, എഡിറ്റിംഗ് - ശ്യാം സാംബശിവൻ, കഥ -ബിജോയ് കണ്ണൂർ, സംഭാഷണം - ദേവിക എൽ.എസ്. , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സജി അടൂർ, അസ്സോസിയേറ്റ് ഡയറക്ടർ - നന്ദൻ, പ്രൊഡക്ഷൻ മാനേജർ - എസ്.ആർ. ശിവരുദ്രൻ, ഗാനരചന - ഹരികൃഷ്ണൻ വണ്ടകത്തിൽ, സംഗീതം - ജോജോ കെൻ, ആലാപനം - ഇക്ബാൽ കണ്ണൂർ, ഫിൻ ബിജോയ്, ഫാത്തിമ, പ്രിയ ബൈജു, പശ്ചാത്തലസംഗീതം - ജിയോ പയസ്, ചമയം - അമൽദേവ് ജെ.ആർ., കല- അഖിൽ ജോൺസൺ, കോസ്റ്റ്യും - അഭിലാഷ് എസ്.എസ്., സ്‌റ്റുഡിയോ - ഐക്കൺ മൾട്ടിമീഡിയ തിരുവനന്തപുരം, ഡിസൈൻസ് - ടെറസോക്കോ ഫിലിംസ്, സ്റ്റിൽസ് - ഉദയൻ പെരുമ്പഴുതൂർ, പി.ആർ.ഒ. - അജയ് തുണ്ടത്തിൽ.

Also read: 'ഉയരെ' ടീം വീണ്ടും; പുതിയ ചിത്രത്തിൽ നവ്യ നായർ, സൈജു കുറുപ്പ്

'ഉയരെ' (Uyare) എന്ന ചിത്രത്തിൻ്റെ വിജയത്തിനു ശേഷം എസ് ക്യൂബ് ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമത് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിൽ ആരംഭിച്ചു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് അനീഷ് ഉപാസനയാണ്.

പ്രണയവും, നർമ്മവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്. തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്റ്റിക്കായിട്ടാണ് അനീഷ് ഉപാസന ഈ ചിത്രത്തെ ഒരുക്കുന്നത്. നവ്യാ നായർ ജാനകിയായി വരുമ്പോൾ ഉണ്ണിയെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്.

മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചാണ് തുടക്കമിട്ടത്. പി.വി. ഗംഗാധരൻ ഫസ്റ്റ് ക്ലാപ്പും നൽകി. ആദ്യ ഷോട്ടിൽ നവ്യാ നായർ അഭിനയിച്ചു.

ഷെറിൻ ഗംഗാധരൻ ഭദ്രദീപം തെളിയിച്ചു. പി.വി.ഗംഗാധരൻ, എസ്.ക്യൂബ് ഫിലിംസിൻ്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരും, നവ്യാ നായർ, സൈജു കുറുപ്പ്, അനീഷ് ഉപാസനയുടെ മാതാവ് ശ്രീദേവി, രത്തിന എന്നിവരും ചേർന്ന് ചടങ്ങ് പൂർത്തികരിച്ചു.

കാറളം ഗ്രാമത്തിലെ ഒരു പ്രിൻ്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ചിത്രം പറയുന്നത്.
Published by:user_57
First published: