ഉർവ്വശി (Urvashi), ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരശൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’ (Charles Enterprises). ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.
മണികണ്ഠൻ ആർ. ആചാരി, സാലു റഹീം, സുർജിത്, വിനീത് തട്ടിൽ, സുധീർ പറവൂർ, നസീർ സംക്രാന്തി, ആഭിജ ശിവകല, ഗീതി സംഗീതിക, ചിത്ര പൈ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ജോയി മൂവീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയി നിർമ്മിക്കുന്ന ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു. സഹ നിർമ്മാതാവ്- പ്രദീപ് മേനോൻ, അൻവർ അലി. ഇമ്പാച്ചി, നാച്ചി എന്നിവർ എഴുതിയ വരികൾക്ക് സുബ്രഹ്മണ്യൻ കെ.വി. സംഗീതം പകരുന്നു.
ചിത്രസംയോജനം- അച്ചു വിജയൻ, നിർമ്മാണ നിർവ്വഹണം- ദീപക് പരമേശ്വരൻ, കലാസംവിധാനം- മനു ജഗത്ത്, വസ്ത്രാലങ്കാരം- അരവിന്ദ് കെ.ആർ., ചമയം- സുരേഷ്, സ്റ്റിൽസ്- ഫസലുൽ ഫക്ക്, പരസ്യകല- യെല്ലോട്ടുത്ത്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതീഷ് മാവേലിക്കര, പി.ആർ.ഒ. – എ.എസ്. ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.