• HOME
  • »
  • NEWS
  • »
  • film
  • »
  • Veena Kapoor | മുതിർന്ന നടി വീണ കപൂറിനെ വസ്തുതർക്കത്തിന്റെ പേരിൽ മകൻ കൊലപ്പെടുത്തി

Veena Kapoor | മുതിർന്ന നടി വീണ കപൂറിനെ വസ്തുതർക്കത്തിന്റെ പേരിൽ മകൻ കൊലപ്പെടുത്തി

സ്വത്ത് തർക്കത്തെ തുടർന്നാണ് വീണയെ മകൻ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്

വീണ കപൂർ

വീണ കപൂർ

  • Share this:

    മുതിർന്ന നടി വീണാ കപൂറിന്റെ (Veena Kapoor) കൊലപാതകം അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. കേസിലെ ആദ്യ പ്രതിയെന്ന നിലയിൽ ഇവരുടെ മകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വത്ത് തർക്കത്തെ തുടർന്നാണ് വീണയെ മകൻ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

    നടിയെ ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വീട്ടിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ഒറ്റപ്പെട്ട കാട്ടിൽ സംസ്കരിച്ചുവെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മുംബൈയിലെ പ്രശസ്തമായ ജുഹു പരിസരത്താണ് കൊലപാതകം നടന്നത്. സംഭവം ടെലിവിഷൻ ലോകത്തെയാകെ ഞെട്ടിച്ചു കഴിഞ്ഞു.

    നടിക്കൊപ്പം നിരവധി ടെലിവിഷൻ ഷോകളിലും സിനിമകളിലും പ്രവർത്തിച്ചിരുന്ന നടൻ നിലു കോഹ്‌ലിയാണ് വീണയുടെ കൊലപാതക വാർത്ത വെളിപ്പെടുത്തിയത്. വീണയുടെ മകനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണെന്നും കോഹ്‌ലി പറഞ്ഞു.

    തന്റെ സുഹൃത്തിന്റെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ നിലു ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കിടുകയും നടിയെ സ്വന്തം മകൻ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയും ചെയ്തു.

    View this post on Instagram

    A post shared by Nilu Kohli (@nilukohli)

    നിലു പറയുന്നതനുസരിച്ച്, ദേഷ്യത്തിൽ ബേസ്ബോൾ ബാറ്റുകൊണ്ട് തലയിൽ പലതവണ അടിച്ചതിന് ശേഷം മകൻ വീണയെ കൊലപ്പെടുത്തി. ജുഹുവിലെ വീട്ടിൽ വെച്ച് വീണ പരിക്കുകൾ മൂലം മരിച്ചു എന്നുറപ്പായതും മൃതശരീരം മകൻ ഉപേക്ഷിച്ചു. മുംബൈയിൽ നിന്ന് 90 കിലോമീറ്റർ അകലെ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയ്ക്ക് സമീപമുള്ള മാതേരൻ നദിയിൽ അവളുടെ മൃതദേഹം മകൻ ഉപേക്ഷിച്ചു.

    സംഭവം അറിഞ്ഞയുടൻ രണ്ടാമത്തെ മകൻ അമേരിക്കയിൽ നിന്നും, മുംബൈ പോലീസിനെ വിവരം അറിയിക്കുകയും തുടർന്ന് കൊലപാതകിയെന്ന് പറയപ്പെടുന്ന മകനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

    ചോദ്യം ചെയ്യലിൽ, തന്റെ അമ്മയിൽ നിന്ന് 12 കോടിയുടെ വസ്തു സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നതായി മകൻ മുംബൈ പോലീസിനോട് സമ്മതിച്ചു, ഇത് അവർക്കിടയിൽ വഴക്കുണ്ടാക്കുകയും അങ്ങനെയുണ്ടായ ദേഷ്യത്തിൽ അമ്മയെ കൊലപ്പെടുത്തുകയും ചെയ്തു. നടിയുടെ ദാരുണമായ കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

    Summary: Veteran actor Veena Kapoor was murdered by her son due to a property dispute. At her Juhu home, Veena’s son viciously beat her to death before dumping the body in a forest. She was initially severely battered with a baseball bat, and after death was confirmed, the body was dumped somewhere. The incident has left the whole television industry in utter shock

    Published by:user_57
    First published: