ഇന്റർഫേസ് /വാർത്ത /Film / 'ജനസേവകർ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് പറയാൻ ശ്രമിച്ചത്,' തിരുത്തൽ നൽകി വിനായകൻ

'ജനസേവകർ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് പറയാൻ ശ്രമിച്ചത്,' തിരുത്തൽ നൽകി വിനായകൻ

വിനായകൻ

വിനായകൻ

Actor Vinayakan corrects his statement in a Facebook post | ഫേസ്ബുക് പോസ്റ്റ് വഴിയാണ് താൻ എന്താണ് പറയാൻ ഉദ്ദേശിച്ചതെന്ന് വിനായകൻ തിരുത്തുന്നത്

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    ഒരു ചാനൽ അഭിമുഖത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെപ്പറ്റി പറഞ്ഞ അഭിപ്രായം തിരുത്തി നടൻ വിനായകൻ. ഒരു ഫേസ്ബുക് പോസ്റ്റ് വഴിയാണ് താൻ എന്താണ് പറയാൻ ഉദ്ദേശിച്ചതെന്ന് വിനായകൻ തിരുത്തുന്നത്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം ഒരു ടെലിവിഷൻ ചാനൽ പ്രക്ഷേപണം ചെയ്ത അഭിമുഖത്തിലാണ് വിനായകൻ തന്റെ രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിച്ചത്.

    "കേരളത്തിൽ എന്ത് സംഭവിച്ചു എന്ന് കേരളത്തിലെ ജനങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു..." വിനായകൻ പറഞ്ഞു. ഇടതുപക്ഷത്തിന്റെ പരാജയം ആശങ്കാ ജനകമാണ്. കൂടാതെ ആർ.എസ്സ്.എസ്സ്. അജണ്ട കേരളത്തിൽ നടക്കില്ലെന്നും അഭിപ്രായം പറഞ്ഞിരുന്നു. "നമ്മുടെ നാട്ടിൽ ഒന്നും ചെയ്യാൻ ആവില്ല എന്നത് ഈ തിരഞ്ഞെടുപ്പിൽ കണ്ടതല്ലേ?" ഇത്രയുമായിരുന്നു വിനായകൻ പറഞ്ഞത്. ശേഷം നൽകിയ തിരുത്ത് ഇങ്ങനെ: "തിരുത്ത്‌:

    ജനം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നല്ല, ജന സേവകർ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ഞാൻ പറയാൻ ശ്രമിച്ചത് ... ജനങ്ങൾ ക്ഷമിക്കണം.." വിനായകൻ കുറിക്കുന്നു.

    ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിൽ വിനായകൻ ആണ് നായകൻ. ഫ്രാൻസിസ് നൊറോണയുടെ ഏഴു കഥകളുടെ സമാഹാരമാണ് ചിത്രത്തിനാധാരം. പുസ്തകത്തിന്റെ പേരുതന്നെയാണ് ചിത്രത്തിനും. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിനു മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ വിനായകൻ, മറ്റൊരു ചിത്രത്തിൽ കൂടി നായകനായി എത്തുന്നുണ്ട്. ലീല സംവിധാനം ചെയ്യുന്ന കരിന്തണ്ടനിൽ, വയനാട് ചുരം കണ്ടെത്തിയ കരിന്തണ്ടൻ മൂപ്പനാണു വിനായകൻ. ഹാസ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത് വർഷങ്ങളിലായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് വിനായകൻ.

    First published:

    Tags: Actor Vinayakan, Celebrity, Facebook post, Kerala celebrity, Thottappan movie