• HOME
  • »
  • NEWS
  • »
  • film
  • »
  • Vishak Nair |' കുപ്പി' ബോളിവുഡിലേക്ക്; 'എമർജൻസി' സിനിമയിൽ സഞ്ജയ് ഗാന്ധിയായി മലയാള നടൻ

Vishak Nair |' കുപ്പി' ബോളിവുഡിലേക്ക്; 'എമർജൻസി' സിനിമയിൽ സഞ്ജയ് ഗാന്ധിയായി മലയാള നടൻ

വമ്പൻ താരനിര അണിനിരക്കുന്ന 'എമർജൻസി'യിൽ മലയാളത്തിന്റെ വിശാഖ് നായർ

എമർജൻസിയിൽ വിശാഖ് നായർ

എമർജൻസിയിൽ വിശാഖ് നായർ

  • Last Updated :
  • Share this:
    കങ്കണ റണൗത്തിന്റെ 'എമർജൻസി'യിൽ (Emergency) സഞ്ജയ് ഗാന്ധിയുടെ (Sanjay Gandhi) വേഷം ചെയ്യാൻ മലയാള നടൻ വിശാഖ് നായർ (Vishak Nair). 'ആനന്ദം' സിനിമയിൽ 'കുപ്പി' എന്ന വേഷം ചെയ്ത് ശ്രദ്ധ നേടിയ നടനാണ് വിശാഖ്.

    ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായക കാലഘട്ടത്തിന്റെ കഥയായി കണക്കാക്കപ്പെടുന്ന 'എമർജൻസി' കങ്കണ എഴുതി സംവിധാനം ചെയ്തിരിക്കുന്നു. വരാനിരിക്കുന്ന ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കുന്നു.

    ആനന്ദം, പുത്തൻ പണം, ചങ്ക്‌സ് തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ച വിശാഖ്, അനുപം ഖേർ, ശ്രേയസ് തൽപാഡെ, മഹിമ ചൗധരി, മിലിന്ദ് സോമൻ തുടങ്ങിയ വമ്പൻ താരനിരയുടെ ഭാഗമാണ്.








    View this post on Instagram






    A post shared by Vishak Nair (@nair.vishak)






    "ശ്രീമതി ഇന്ദിര ഗാന്ധിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ വ്യക്തികളിൽ ഒരാളാണ് സഞ്ജയ്. ഈ കഥാപാത്രത്തിനായി നിഷ്കളങ്കതയും, അതേ സമയം കൗശലക്കാരനുമായി അഭിനയിക്കാൻ ഒരാളെ എനിക്ക് ആവശ്യമായിരുന്നു. അയാൾ കഴിവുള്ളവനും അതേസമയം തന്നെ വികാരാധീനനുമാണ്. ആ മനുഷ്യന് പലരെയും വേണമായിരുന്നു. സഞ്ജയ് അദ്ദേഹത്തിന്റെ അമ്മയുടെ മറ്റൊരു പതിപ്പാണ്," കങ്കണ പ്രസ്താവനയിൽ പറഞ്ഞു.

    "ആറു മാസത്തിലേറെയായി ഞാൻ ഒരു മുഖത്തിനായി അന്വേഷണത്തിലായിരുന്നു. ശേഷം ആ മുഖമായി വിശാഖിനെ അവതരിപ്പിക്കാൻ തീരുമാനിച്ചു. അവ്നീതിന് ശേഷം വളരെ വലിയൊരു സിനിമയിൽ പുതുമുഖത്തെ അവതരിപ്പിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. വിശാഖ് ഒരു മികച്ച നടനാണ്, കൂടാതെ നാനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ആദ്യ ഹിന്ദി ചിത്രമാണ്. സഞ്ജയ് എന്ന കഥാപാത്രത്തോട് അദ്ദേഹം മികച്ച നീതി പുലർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്," അവർ കൂട്ടിച്ചേർത്തു.

    1975 മുതൽ 1977 വരെയുള്ള 21 മാസക്കാലമായിരുന്നു അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്.

    തന്റെ ആദ്യ ഹിന്ദി സിനിമയിൽ 'ചരിത്രപരമായി പ്രാധാന്യമുള്ളതും നിഗൂഢവുമായ ഒരു വ്യക്തിയെ' അവതരിപ്പിക്കുന്നതിൽ ആവേശഭരിതനാണെന്ന് വിശാഖ്.

    "ഇത്തരമൊരു സിനിമയുടെ ഭാഗമാകാൻ ലഭിച്ച അവസരത്തിന് നന്ദി രേഖപ്പെടുത്തുന്നു. കങ്കണ മാമിനൊപ്പം പ്രവർത്തിക്കുന്നത് തികഞ്ഞ സന്തോഷം നിറഞ്ഞ പഠനാനുഭവവുമാണ്. അത്തരം പ്രഗത്ഭരായ കലാകാരന്മാർക്കൊപ്പം പ്രവർത്തിക്കുന്നത് ഒരു നല്ല കാര്യമാണ്. ഇതുവരെയും അത്തരമൊരു വേഷം ചെയ്തിട്ടില്ലത്തതിനാൽ, എന്റെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കും, ” അദ്ദേഹം കൂട്ടിച്ചേർത്തു.

    മണികർണിക ഫിലിംസിന്റെ ബാനറിൽ, രേണു പിട്ടിയും കങ്കണയും ചേർന്നാണ് 'എമർജൻസി' നിർമ്മിക്കുന്നത്. റിതേഷ് ഷായുടേതാണ് തിരക്കഥയും സംഭാഷണവും.

    Summary: Malayalam actor Vishak Nair, known for his character Kuppi in Anandam, to play Sanjay Gandhi in his maiden Bollywood outing 'Emergency'. 'Truly honoured to essay the role of #SanjayGandhi - an enigma whose ambition eclipsed all. Humbled to be a part of such a great team in @kanganaranaut 's directorial #Emergency,' he wrote on Instagram
    Published by:user_57
    First published: