നടൻ വിശാൽ വിവാഹിതനാവുന്നു. ഈ വാർത്ത കേൾക്കാൻ കൊതിച്ചു ആരാധക ലോകം കാത്തിരിക്കുകയായിരുന്നു. എന്തെന്നാൽ, കേട്ട കാര്യങ്ങൾ വച്ച് നോക്കുകയാണെങ്കിൽ വധു അവർക്കു പരിചിതയാവും. വിശാലിന്റെ പിതാവ് ജി.കെ. റെഡ്ഡി തന്നെ ഇപ്പോൾ മകന്റെ വിവാഹ വാർത്ത പ്രഖ്യാപിച്ചിരിക്കുകയാണ്. വിവാഹ നിശ്ചയം ജനുവരിയിൽ. വധു ഹൈദരാബാദ് സ്വദേശിയായ അനിഷ.
ബോക്സ് ഓഫീസിൽ കൊച്ചുണ്ണി മുന്നിൽ, പിന്നാലെ ഒടിയൻ
വർഷങ്ങളായി വിശാലും തെന്നിന്ത്യൻ നടിയായ വരലക്ഷ്മിയും ഗോസ്സിപ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. സ്കൂൾ കാലം മുതൽ പരിചിതരായ അവർ 2019ൽ വിവാഹിതരാവുമെന്നും വാർത്ത പരന്നു. ഇരുവരും ഒന്നിച്ചു പ്രത്യക്ഷപ്പെട്ട പൊതു പരിപാടികൾ ഗോസ്സിപ്പുകളുടെ എണ്ണവും കരുത്തും കൂട്ടി. പക്ഷെ അപ്പോഴെല്ലാം വാർത്ത നിഷേധിക്കാൻ വിശാലും വരലക്ഷ്മിയും മുന്നോട്ടു വന്നു.
അയോഗ്യ എന്ന ചിത്രത്തിലും പേരിടാത്ത മറ്റൊരു ചിത്രത്തിലും വേഷമിടുകയാണിപ്പോൾ വിശാൽ. വിജയ് നായകനായ സർക്കാരിലും, ധനുഷ് ചിത്രം മാരിയിലും കണ്ട വരലക്ഷ്മി വെൽവെട് നഗരം, കന്നി രാശി, നീയാ 2 ചിത്രങ്ങളുടെ ഭാഗമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.