നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ബാബുരാജ് 'എടുത്തെറിഞ്ഞു'; നടൻ വിശാലിന് ഷൂട്ടിങ്ങിനിടെ പരിക്ക്

    ബാബുരാജ് 'എടുത്തെറിഞ്ഞു'; നടൻ വിശാലിന് ഷൂട്ടിങ്ങിനിടെ പരിക്ക്

    Actor Vishal sustains injury during a fight scene with Baburaj | ഹൈദരാബാദിൽ ശരവണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. ഷൂട്ടിങ്ങിന്റെ വീഡിയോ വൈറൽ

    സംഘട്ടന രംഗം

    സംഘട്ടന രംഗം

    • Share this:
      നടൻ ബാബുരാജ് 'എടുത്തെറിഞ്ഞ്' നടൻ വിശാലിന് പരിക്ക്. ഹൈദരാബാദിൽ ശരവണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. റോപ്പിൽ ഉയർന്ന വിശാലിന്റെ തോള് ഭിത്തിയിൽ ഇടിച്ചാണ് പരിക്ക്. രണ്ടു ദിവസത്തേക്ക് വിശാലിന് വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.

      വിശാൽ 31 എന്ന് വർക്കിംഗ് ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവിൽ പുരോഗമിക്കുകയാണ്. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനെ ഇടയിലാണ് പരിക്കേറ്റത്. (ആക്ഷൻ രംഗത്തിന്റെ വീഡിയോ ചുവടെ)



      ലൊക്കേഷനിൽ ഉണ്ടായിരുന്ന ഫിസിയോ തെറാപ്പിസ്റ്റ് ഉടൻ തന്നെ അടിയന്തിര ചികിത്സ ലഭ്യമാക്കി.

      'വിശാൽ 31' എന്ന ചിത്രത്തിനായി വിശാൽ നേരത്തെ തന്നെ അപകടകരമായ മറ്റൊരു സ്റ്റണ്ട് സീക്വൻസും ചെയ്തിരുന്നു. അന്നേരം വിശാൽ പരിക്കിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. നിർഭാഗ്യവശാൽ, ഇത്തവണ പരിക്കേറ്റു, അദ്ദേഹം കുറച്ച് ദിവസത്തേക്ക് വിശ്രമം എടുക്കും.

      അതേസമയം, വിശാലിന് പരിക്കേറ്റതിൽ ആരാധകർ ആശങ്കാകുലരാണ്. അവരുടെ പ്രിയപ്പെട്ട നടൻ കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണവർ.

      'വിശാൽ 31' ഷൂട്ടിംഗ് ഹൈദരാബാദിൽ നടക്കുന്നതിനാൽ, ടീം മുഴുവനും നഗരത്തിൽ തമ്പടിച്ചിരിക്കുകയാണ്. ജൂലൈ അവസാനത്തോടെ ഷൂട്ടിംഗ് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും വിശാലിന്റെ പരിക്ക് ചിത്രത്തിന്റെ പൂർത്തീകരണം ഒന്നോ രണ്ടോ ദിവസം വൈകിപ്പിച്ചേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

      Also read: ഫഹദ് ചിത്രം വൈകും; 'പ്രേമം' സംവിധായകൻ അൽഫോൺസ് പുത്രന്റെ അടുത്ത സിനിമ പൃഥ്വിരാജിനൊപ്പം?

      'പ്രേമം' സംവിധായകൻ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ പൃഥ്വിരാജ് നായകനാവുമെന്ന് റിപ്പോർട്ട്. 2020 സെപ്റ്റംബറിൽ അൽഫോൺസ് പുത്രൻ ഫഹദ് ഫാസിൽ നായകനായ 'പാട്ട്' സംവിധാനം ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു. നയന്താരയാണ് ചിത്രത്തിലെ നായികയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നിരുന്നാലും, ആ ചിത്രം അടുത്ത വർഷത്തേക്ക് മാറ്റിയതായും മറ്റൊരു ചിത്രത്തിനായി പൃഥ്വിരാജുമായി സംഭാഷണങ്ങൾ ആരംഭിച്ചുവെന്നും 'പിങ്ക് വില്ല' റിപ്പോർട്ടിൽ പറയുന്നു.

      “കോവിഡ് കാരണം, ഓരോ നടന്റെയും ഡേറ്റ് ഏറെമാറി. ഫഹദ് ഫാസിലും നയന്താരയും വേഷമിടുന്ന പാട്ടിന്റെ ഷൂട്ടിംഗ് ഈ വർഷം ആരംഭിക്കേണ്ടതായിരുന്നു, എന്നിരുന്നാലും, അവരുടെ മറ്റു ചില മുൻഗണനാ പദ്ധതികൾ കാരണം, ചിത്രം 2022 ലേക്ക് മാറ്റാൻ കാരണമായിരിക്കുന്നു," എന്ന് സിനിമയുമായി അടുത്ത വൃത്തം വെളിപ്പെടുത്തിയാതായി 'പിങ്ക് വില്ല' റിപ്പോർട്ടിൽ പറയുന്നു.

      ഇതിനിടയിൽ അൽഫോൻസ് മറ്റൊരു കഥ വികസിപ്പിച്ചു , അത് പൃഥ്വിരാജിന് നൽകി.

      സിനിമയുടെ ഇതിവൃത്തത്തിന്റെയും വിഭാഗത്തിന്റെയും വിശദാംശങ്ങൾ മറച്ചുവെച്ചിരിക്കെ, ഈ വർഷം തന്നെ ആരംഭിക്കാൻ സാധ്യതയുള്ള ഒരു സിനിമയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യുകയാണ്. പൃഥ്വിരാജ് അൽഫോൺസിന്റെ തിരക്കഥയിൽ അതീവ താല്പര്യം പ്രകടിപ്പിക്കുകയും ഷൂട്ടിന്റെ സമയം തീരുമാനിക്കാൻ ശ്രമിക്കുന്നു എന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇരുവരും ഒന്നിലധികം കൂടിക്കാഴ്ചകൾ ഇതിനായി നടത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ അൽഫോൻസുമായുള്ള ആദ്യ സിനിമയാവും ഇത്.
      Published by:user_57
      First published:
      )}