നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'Classmates' videocon | 'കോവിഡ് കാലത്തിന് മുൻപ് സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവർത്തകർ'; ക്ലാസ്സ്‌മേറ്റ്സ് ടീം വീഡിയോ കോളിൽ

  'Classmates' videocon | 'കോവിഡ് കാലത്തിന് മുൻപ് സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവർത്തകർ'; ക്ലാസ്സ്‌മേറ്റ്സ് ടീം വീഡിയോ കോളിൽ

  മുരളി, പയസ്, സുകു, സതീശൻ... ആ ക്ലാസ്സ്‌മേറ്റ്സ് വീണ്ടും

  ക്ലാസ്സ്‌മേറ്റ്സ്

  ക്ലാസ്സ്‌മേറ്റ്സ്

  • Share this:
   ഇവർ പതിവ് തെറ്റിക്കാത്ത ക്‌ളാസ്സ്‌മേറ്റ്‌സാണ്. കഴിഞ്ഞ ലോക്ക്ഡൗണിനും ഇവർ വീഡിയോ കോൾ വഴി പരസ്പരം കണ്ടുമുട്ടി. മുരളി, പയസ്, സുകു, സതീശൻ അഥവാ നരേൻ, ഇന്ദ്രജിത്, പൃഥ്വിരാജ്, ജയസൂര്യ. ക്ലാസ്സ്‌മേറ്റ്സ് എന്ന ലാൽ ജോസ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളായിരുന്നു ഇവർ. കഴിഞ്ഞ വർഷം പൃഥ്വിരാജ് ഒഴികെ മറ്റെല്ലാവരും നാട്ടിലായിരുന്നു. 'ആടുജീവിതം' ഷൂട്ടിങ്ങിനായി പൃഥ്വി അന്ന് ജോർദാനിലെ മരുഭൂമിയിൽ കഴിയുകായായിരുന്നു. ലോക്ക്ഡൗൺ കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നു പൃഥ്വിക്ക്.

   ഇന്ന് ഇവരെല്ലാം തന്നെ സ്വന്തം ഭവനങ്ങളുടെ സുരക്ഷയിലാണ്.

   പങ്കെടുത്ത നാലുപേരും സ്ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ജയസൂര്യയുടെ ക്യാപ്‌ഷനാണ് രസകരം. 'കോവിഡ് കാലത്തിന് മുൻപ് സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവർത്തകർ' എന്നാണ് ജയസൂര്യയുടെ കുറിപ്പ്.

   ലോക്ക്ഡൗൺ ആരംഭിച്ച ശേഷം ഇതിൽ ജയസൂര്യയുടെ ചിത്രം മാത്രമാണ് തിയേറ്ററുകളിലെത്തിയത്. 'വെള്ളം' ആയിരുന്നു റിലീസ് ചെയ്ത ആദ്യ ചിത്രം. ആദ്യമായി ഒ.ടി.ടി.യിലെത്തിയ താരചിത്രവും ജയസൂര്യ നായകനായ 'സൂഫിയും സുജാതയും' ആയിരുന്നു. ഇന്ദ്രജിത്തിന്റെ 'ഒരു ഹലാൽ ലവ് സ്റ്റോറി' ഡിജിറ്റൽ റിലീസ് ചെയ്തു. മറ്റു രണ്ടുപേരുടെയും സിനിമകൾക്കായി തിയേറ്ററുകൾ വീണ്ടും തുറക്കണം.

   അടുത്ത തവണ നേരിൽ കാണാൻ കഴിയാത്തത് കൊണ്ടാവരുത് ഇത്തരമൊരു വീഡിയോ കോൺഫറൻസ് ഉണ്ടാവേണ്ടത് എന്ന് നാലുപേരും പ്രത്യാശിക്കുന്നു.

   ലാൽ ജോസ് സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്സ്‌മേറ്റ്സ്. രാജീവ് രവിയാണ് ക്യാമറ ചലിപ്പിച്ചത്. കാവ്യാ മാധവനായിരുന്നു ചിത്രത്തിലെ നായിക. ഒന്നിലധികം നായകന്മാരെക്കൊണ്ട് മനോഹരമായി അവതരിപ്പിച്ച ക്യാമ്പസ് ചിത്രമായിരുന്നു ക്ലാസ്സ്‌മേറ്റ്സ്.

   തമിഴ്, തെലുങ്ക്, മറാത്തി ഭാഷകളിൽ ചിത്രത്തിന് റീമേക് ഉണ്ടായി.
   Summary: Four lead actors in the all-time hit campus thriller Classmates meet over a video-conference during lockdown. This is the second time Narain, Indrajith, Jayasurya and Prithviraj are meeting and greeting each other in a video-meetup during lockdown days

   Also read: ജയസൂര്യ, നാദിര്‍ഷ ചിത്രം 'ഈശോ' മോഷൻ പോസ്റ്റർ പുറത്തിറങ്ങി

   ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.

   അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. സുനീഷ് വരനാട് കഥ തിരക്കഥയും സംഭാഷണവുമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.
   Published by:user_57
   First published:
   )}