• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കമ്മട്ടിപ്പാടത്തിലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു

Actors in Kammatipaadam movie reunite for a new movie | ഫസ്റ്റ് ലുക് പോസ്റ്റർ നടൻ ദുൽഖർ സൽമാന്റെ ഫേസ്ബുക് പേജ് വഴി പുറത്തു വിട്ടു

news18india
Updated: May 24, 2019, 7:44 PM IST
കമ്മട്ടിപ്പാടത്തിലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു
Jumba Lahari
  • Share this:
കമ്മട്ടിപ്പാടത്തിലെ നടന്മാർ വീണ്ടും ഒന്നിക്കുന്ന ചിത്രം ജുമ്പ ലഹരിയുടെ ഫസ്റ്റ് ലുക് പോസ്റ്റർ നടൻ ദുൽഖർ സൽമാന്റെ ഫേസ്ബുക് പേജ് വഴി പുറത്തു വിട്ടു. കമ്മട്ടിപ്പാടത്തിൽ വേഷമിട്ട ഷാലു റഹീം, മണികണ്ഠൻ ആചാരി, വിഷ്ണു രഘു, പി.ബാലചന്ദ്രൻ എന്നിവരും പ്രവീണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ആണ് ദുൽഖർ സൽമാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വന്നിരിക്കുന്നത്.



പുതുമുഖ നായികയെ പരിചയപ്പെടുത്തുന്ന ചിത്രം റെസ്‌റ്റ്ലെസ് മങ്കീസിന്റെ ബാനറിൽ മഹി നിർമ്മിക്കുന്നു. ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രമണ്യനും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അൻവർ അലിയുടെ വരികൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് സുബ്രഹ്മണ്യൻ കെ.

ദുൽഖർ സൽമാൻ, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് കമ്മട്ടിപ്പാടം. 2016ൽ പുറത്തു വന്ന ചിത്രം മികച്ച നടൻ, മികച്ച സ്വഭാവ നടൻ, എഡിറ്റർ, കലാ സംവിധായകൻ തുടങ്ങിയ വിഭാഗങ്ങളിൽ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.

First published: May 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...