നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇന്നസെൻ്റും ഇടവേള ബാബുവും പിഴ ഒടുക്കണം; വിധിയ്ക്ക് എതിരെ നൽകിയ ഹർജി തള്ളി

  ഇന്നസെൻ്റും ഇടവേള ബാബുവും പിഴ ഒടുക്കണം; വിധിയ്ക്ക് എതിരെ നൽകിയ ഹർജി തള്ളി

  സംവിധായകൻ വിനയനെ സിനിമയിൽ നിന്ന് പുറത്താക്കാൻ ശ്രമം നടത്തിയെന്നാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ

  Innocent

  Innocent

  • Share this:
  കൊച്ചി: പിഴ ഒടുക്കണമെന്ന കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വിധിക്കെതിരെ സിനിമ താരങ്ങളായ ഇന്നസെന്‍റും ഇടവേള ബാബുവും നൽകിയ ഹർജി തള്ളി. മലയാള സിനിമയിൽ വിലക്കിയ നടപടിയ്ക്ക് എതിരെ വിനയൻ സമർപ്പിച്ച ഹർജിയിലായിരുന്നു പിഴ ചുമത്തിയത്. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് കോമ്പറ്റിഷൻ കമ്മീഷൻ തള്ളിയത്.

  ഇതനുസരിച്ച് താരസംഘടന അമ്മ, സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ ഫെഫ്ക, ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ എന്നിവർ അവരുടെ മൂന്ന് വർഷത്തെ  വരുമാനത്തിൻ്റെ ശരാശരിയുടെ  അഞ്ചു ശതമാനം പിഴയായി നൽകണം.

  ഈ സംഘടനകൾക്ക് നേതൃത്വം നൽകുന്ന നടന്മാരായ ഇന്നസെൻ്റ്, ഇടവേള ബാബു, സംവിധായകൻ സിബി മലയിൽ, കെ.മോഹൻ എന്നിവർ അവരുടെ മൂന്ന് വർഷത്തെ വ്യക്തിപരമായ  വരുമാനത്തിൻ്റെ ശരാശരിയുടെ മൂന്ന് ശതമാനവും പിഴ നൽകണം.

  വിലക്കിൻ്റെ തുടക്കം

  2004ൽ ഫിലിം ചേംബർ താരങ്ങളുമായി കരാർ ഒപ്പിടാൻ തീരുമാനിച്ചു. പ്രതിഫലം, ഷൂട്ടിംഗ്, ഷെഡ്യൂൾ സമയം തുടങ്ങിയവ സംബന്ധിച്ചായിരുന്നു കരാർ.ഇതിനെ സംവിധായകൻ വിനയൻ്റെ നേതൃത്വത്തിലുള്ള മാക്ട അനുകൂലിച്ചു. എന്നാൽ അമ്മയുടെ നേതൃത്വത്തിൽ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവർ ഇതിനെ എതിർത്ത് രംഗത്തുവന്നു.
  You may also like:ആശങ്കയല്ല കരുതലാണ് വേണ്ടത്; ശ്രദ്ധിക്കേണ്ടത് ഇവർ [PHOTO]കോണ്‍ഗ്രസ്സ് കിഴവന്മാരുടെ ഗ്രൂപ്പു കളിയില്‍; മുസ്ലീം ലീഗ് പോഷക സംഘടനാ നേതാവ് [NEWS]പൊലീസുകാരനെ പിടികിട്ടാപ്പുള്ളി കുത്തിപ്പരിക്കേൽപ്പിച്ചു; മറ്റൊരാൾക്ക് വയറിനു കുത്തേറ്റു [NEWS]
  2008 ൽ ഉള്ളാട്ടിൽ ഫിലിംസുമായി ദിലീപ് ഒരു സിനിമയ്ക്ക് കരാർ വച്ചു, അഡ്വാൻസും കൈപ്പറ്റി. തുളസീദാസ് ആയിരുന്നു സിനിമയുടെ  സംവിധാനം. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തുളസീദാസിനെ മാറ്റിയാലേ സിനിമയിൽ അഭിനയിക്കു എന്ന് ദിലീപ് ശഠിച്ചു.

  കരാർ ലംഘനത്തിന് ദിലീപിനെതിരെ മാക്ട നടപടിക്ക് ഒരുങ്ങിയപ്പോൾ പ്രമുഖ താരങ്ങളുടെ പിന്തുണയോടെ ബി. ഉണ്ണികൃഷ്ണൻ, സിബി മലയിൽ എന്നിവരുടെ നേതൃത്വത്തിൽ മാക്ടയ്ക്ക് എതിരെ ഫെഫ്ക എന്ന സംഘടന രൂപീകരിച്ചു. പിന്നീട് വിനയനെ സിനിമയിൽ നിന്ന് പുറത്താക്കാൻ ശ്രമം നടത്തിയെന്നാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ. ഇതിനുള്ള നിരവധി തെളിവുകളും കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.

   
  First published:
  )}