• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മൊട്ടയടിച്ച് ആശുപത്രിക്കിടക്കയിൽ അനുമോള്‍; ആരാധകർ ഞെട്ടി; എന്തുപറ്റി?

news18
Updated: July 24, 2018, 11:55 AM IST
മൊട്ടയടിച്ച് ആശുപത്രിക്കിടക്കയിൽ അനുമോള്‍; ആരാധകർ ഞെട്ടി; എന്തുപറ്റി?
news18
Updated: July 24, 2018, 11:55 AM IST
ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു മോൾ ദിവസങ്ങൾക്ക് മുമ്പ് അനുമോൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച ചില ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. തലമുടി പാടെ വടിച്ചിരിക്കുന്നതിന്റെയും അപകടംപറ്റി അവശയായി ആശുപത്രിയിൽ കിടക്കുന്നതിന്റെയും ചിത്രങ്ങളാണ് അനു മോൾ പങ്കുവെച്ചത്. അനുമോളുടെ ചിത്രങ്ങൾ കണ്ട് ആരാധകരും ഞെട്ടിയിരുന്നു.

ഇതുവരെ പൂർത്തിയാകാത്ത മരം പെയ്യുമ്പോൾ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള തായിരുന്നു ഈ ചിത്രങ്ങൾ. ഈ കിടിലൻ മേക്കോവറിനു പിന്നിൽ ആരും അറിയാത്ത വേദനയുടെ കഥകൂടി ഉണ്ട്. അതും അനു മോൾ പങ്കുവെച്ചിരിക്കുകയാണ്.

'ചില വേഷങ്ങൾ നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കും. അഭിനേതാവ് എന്ന രീതിയിൽ മാത്രമല്ല വ്യക്തി എന്ന നിലയിലും കഥാപാത്രങ്ങള്‍ നമ്മിൽ മാറ്റം വരുത്താറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു കഥാപാത്രമായിരുന്നു ഇത്. ഒരുപാട് പേരുടെ കഷ്ടപ്പാടായിരുന്നു ഈ സിനിമ. അങ്ങനെയുള്ള ഈ ചിത്രം പൂര്‍ത്തിയാക്കാൻ പറ്റാത്തതിലുള്ള ഞങ്ങളുടെ വിഷമം നിങ്ങൾക്ക് ചിന്തിക്കാവുന്നതേയുള്ളൂ. സെറ്റിൽ നിന്നുള്ള ആരുംകാണാത്ത ഈ ചിത്രങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് എനിക്ക് തോന്നി. മാറ്റിവെച്ച ഒരു പ്രൊജക്ടിൽ നിന്നുള്ള ചിത്രങ്ങളാണിത്. അനിൽ തോമസ് സംവിധായകനാകുന്ന മരം പെയ്യുമ്പോൾ എന്ന ചിത്രം. കല്ലിയൂർ ശശിയാണ് നിർമാണം. പട്ടണം ഷാ ഇക്കയാണ് മേക്കപ്പ്'- അനുമോൾ കുറിച്ചിരിക്കുന്നു.

40 വർഷം മുമ്പ് മുംബൈയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആധാരമാക്കിയുള്ളതാണ് ഈ ചിത്രം. ക്രൂര മാനഭംഗത്തിനിരയായ നഴ്സ് ദയാവധത്തിന് അപേക്ഷിക്കുന്നതും ഇന്ത്യയിൽ ദയാവധം നിരോധിച്ചതിനാൽ അപേക്ഷ നിരസിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. വിനീത്, ഇർഷാദ്, മുകേഷ്, ഐശ്വര്യ നമ്പ്യാർ, ലക്ഷ്മിനായർ, സോന നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

First published: July 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍