നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • സ്വാതന്ത്ര്യ ദിനത്തിൽ റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്ന് ബോളിവുഡ് നടി

    സ്വാതന്ത്ര്യ ദിനത്തിൽ റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്ന് ബോളിവുഡ് നടി

    Actress Esha Gupta Trolled for Tweeting Republic Day Greetings on Independence Day | ഒരു പോസ്റ്റുകാർഡ് ആശംസയിലാണ് സ്വാതന്ത്ര്യ ദിനത്തിന് പകരം റിപ്പബ്ലിക്ക് ദിനം ആശംസിച്ചത്

    INDIAN-FLAG( Getty Images)

    INDIAN-FLAG( Getty Images)

    • Share this:
      സ്വാതന്ത്ര്യ ദിനത്തിൽ റിപ്പബ്ലിക്ക് ദിനം ആശംസിച്ച പോസ്റ്റിനുമേൽ ബോളിവുഡ് നടി ഇഷ ഗുപ്തക്ക് ട്രോൾ മഴ. മുൻ മിസ് ഇന്ത്യ ആയ ഇഷയുടെ അക്കൗണ്ടിലെ ഒരു പോസ്റ്റുകാർഡ് ആശംസയിലാണ് സ്വാതന്ത്ര്യ ദിനത്തിന് പകരം റിപ്പബ്ലിക്ക് ദിനം ആശംസിച്ചത്. ജനുവരി 26നുള്ളത് ഇത്ര നേരത്തെ തന്നെ ആശംസിച്ചോ എന്ന തരത്തിലും ട്രോളുകൾ ഉണ്ട്. പല രീതിയിലുള്ള പോസ്റ്റുകൾ കൊണ്ട് ട്രോൾ ലോകം ഇതാഘോഷിക്കുകയാണ്.



      എന്നാൽ കാലംതെറ്റി വന്ന ഈ ആശംസ മാത്രമല്ല. ഇത്തരത്തിൽ വൈരുധ്യം നിറഞ്ഞ കൂടുതൽ ട്വീറ്റുകൾ നടിയുടെ അക്കൗണ്ടിൽ നിന്നും പുറത്തു വരികയുണ്ടായി. ശേഷം വന്നൊരു ട്വീറ്റ് വിശദീകരണം നൽകുന്നുണ്ട്. നടിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും, ട്വീറ്റുകൾ താരമോ അവരുടെ അക്കൗണ്ട് മാനേജർമാരോ അല്ല പോസ്റ്റ് ചെയ്തതെന്നും, ഹാക്കർമാരാണെന്നും അതിൽ പറയുന്നു.

      First published:
      )}