12 വർഷത്തിന് ശേഷം, ഇന്ദ്രജ 12-ാം ക്‌ളാസിൽ തിരികെ വരുന്നു

Actress Indraja makes a comeback to Malayalam after 12 years | 2007ൽ റിലീസായ ഇന്ദ്രജിത് ആണ് ഇന്ദ്രജയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം

news18india
Updated: May 10, 2019, 5:52 PM IST
12 വർഷത്തിന് ശേഷം, ഇന്ദ്രജ 12-ാം ക്‌ളാസിൽ തിരികെ വരുന്നു
ഇന്ദ്രജ
  • Share this:
മോഹൻലാലിന്റേയും, സുരേഷ് ഗോപിയുടെയും, കലാഭവൻ മണിയുടെയും നായികയായി 90കളുടെ അവസാനത്തിലും 2000ത്തിന്റെ ആദ്യ വർഷങ്ങളിലും തിളങ്ങിയ ഇന്ദ്രജക്ക് 12 വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് മടക്കം. തിരിച്ചു വരവ് നവാഗതനായ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 12 Cയിൽ ആണ്. 2007ൽ റിലീസായ ഇന്ദ്രജിത് ആണ് ഇന്ദ്രജയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. മധുപാല്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി തുടങ്ങിയവരും പുതുമുഖങ്ങളും വേഷമിടുന്നു.

Read: തോട്ടത്തിൽ പണിയെടുത്ത്, കുട്ടികൾക്കൊപ്പം കളിച്ച്, ചോറൂണിൽ പങ്കെടുത്ത് ശ്രീനിഷിന്റെ നാട്ടിൽ പുതുപ്പെണ്ണ് പേളി മാണി

അഭിജിത്ത്, ബാലാജി, യുവശ്രീ, അനില്‍ നെടുമങ്ങാട്, അക്ഷത്ത് സിംഗ്, പ്രകാശ് മേനോന്‍, സിബി തോമസ്, മഹേഷ്, സുധീപ്, സന്തോഷ് കുറുപ്പ്, നവനീത്, അശ്വിന്‍, കാവ്യ ഷെട്ടി, റോണ, ശിഖ, ശ്രുതി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രത്തിൻറെ പ്രതിപാദ്യം. ആശ പൈ എന്ന കഥാപാത്രമാണ് ഇന്ദ്രജ.

വൈറ്റ് മാജിക് ഫിലിംസിന്റെ സഹകരണത്തോടെ ഫിലിം മേക്കേഴ്‌സ് ക്ലബ്ബിന്റെ ബാനറില്‍ മഹേഷ് എച്ച്‌. ആണ് നിർമ്മാണം. ഛായാഗ്രഹണം ലോകനാഥന്‍ എസ്. തിരക്കഥ,സംഭാഷണം രാജേഷ് തില്ലങ്കേരിയാണ്. ബി.കെ. ഹരിനാരായണന്‍, മധു വാസുദേവന്‍, തുമ്ബൂര്‍ സുബ്രഹ്മണ്യന്‍, ജോയ് തമലം തുടങ്ങിയവരുടെ വരികള്‍ക്ക് സംഗീതം നൽകുന്നത് ഔസേപ്പച്ചൻ.

First published: May 10, 2019, 5:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading